മ്മമൂട്ടി നായകനായി എം പദ്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം ഏറെ കാത്തിരിപ്പുകള്‍ക്കു ശേഷം തീയേറ്ററുകളിലെത്തിയപ്പോള്‍ ആരാധകര്‍ ആവേശഭരിതരായിരുന്നു. മമ്മൂട്ടിയുടെ അഭ്യാസപ്രകടനവും സിനിമയിലെ സംഘട്ടനരംഗങ്ങളുമെല്ലാം ഏറെ ചര്‍ച്ചകള്‍ക്കു വഴിതെളിച്ചു. സിനിമ കണ്ടവര്‍ പരസ്പരം സംസാരിച്ചിരുന്ന മറ്റൊരു വിഷയമുണ്ട്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ മടിയില്‍ കിടന്നു മരണമടഞ്ഞ ചാവേറായ ആ യുവാവാവ് മമ്മൂട്ടിയുടെ അനന്തിരവനാണോ എന്നെല്ലാം തീയേറ്ററുകളില്‍ മുഴങ്ങിക്കേട്ട ചോദ്യങ്ങളായിരുന്നു. മാമാങ്കത്തില്‍ ചാവേറായി മമ്മൂട്ടിയ്ക്കൊപ്പം സംഘട്ടനരംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ആ യുവാവ് വിപിന്‍ മംഗലശ്ശേരിയായിരുന്നു.
മാമാങ്കം പോലൊരു ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമാണെന്നും കരുതുന്നുവെന്നും സ്വപ്നസാക്ഷാത്ക്കാരം തന്നെയാണ്. പദ്മകുമാര്‍ സാറാണ് എന്നെ വിളിക്കുന്നതെന്നും വിപിന്‍ പറഞ്ഞു. ജലം എന്ന സിനിമയുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ നേരിട്ട് പരിചയമുണ്ടായിരുന്നു. ആക്ഷന്‍ കോറിയോഗ്രാഫര്‍ ശ്യാം കൗശല്‍ സിനിമയ്ക്കായി പ്രത്യേകം സ്‌ക്രീനിംഗ് നടത്തിയിരുന്നു. അദ്ദേഹമാണ് സംഘട്ടനരംഗങ്ങള്‍ സംവിധാനം ചെയ്തിരുന്നത്. അദ്ദേഹം വഴി മമ്മൂക്കയ്ക്കൊപ്പമുള്ള സംഘട്ടനരംഗങ്ങളില്‍ അഭിനയിക്കാന്‍ എനിക്കും സാധിച്ചു. പുതുമുഖം എന്ന രീതിയില്‍ ആദ്യം അദ്ദേഹം ചെറിയ സീക്വന്‍സുകള്‍ തന്നു. പിന്നീട് എന്നെക്കൊണ്ടു പറ്റുന്നുണ്ടെന്നു തോന്നിയാണ് പ്രയാസകരമായ സംഘട്ടനങ്ങള്‍ തന്നത്. പദ്മാവത്, ദംഗല്‍ തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷന്‍ കോറിയോഗ്രാഫര്‍ എന്നെ ശ്രദ്ധിച്ചു എന്നതു തന്നെ ഞാന്‍ വലിയ കാര്യമാണെന്നും താരം പറഞ്ഞു.
സിനിമ ചെറുപ്പം തൊട്ടേ പാഷനായതിനാല്‍ അന്നേ എല്ലാ വിദ്യകളും സ്വായത്തമാക്കി. പതിനൊന്നു വര്‍ഷം കരാട്ടെ പഠിച്ചു. കുറേ വര്‍ഷം ശാസ്ത്രീയ സംഗീതം പഠിച്ചു. കൈയില്‍ പൊട്ടന്‍ഷ്യല്‍ ഇല്ല എന്ന പേരില്‍ ചാന്‍സ് നഷ്ടമാകരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു ഏരീസ് ഗ്രൂപ്പ് ഓഫ് കമ്ബനീസില്‍ ജോലി ലഭിച്ചപ്പോഴാണ് സോഹന്‍ റോയ് സാറുമായി അടുപ്പമായത്. എന്റെ സിനിമാഭിനിവേശം കണ്ട് അദ്ദേഹം എന്നെ ഇന്റിവുഡ് ടാലന്റ് ഹണ്ടില്‍ പങ്കെടുക്കാന്‍ അവസരം തന്നു. പിന്നീട് അവര്‍ തന്നെ നിര്‍മിച്ച ഐക്കരക്കോണത്തെ ഭിഷഗ്വരന്‍മാര്‍ എന്ന ചിത്രത്തില്‍ നായകനാകാന്‍ സാധിച്ചു. ചാന്‍സ് ചോദിച്ച് ഒരുപാടു പേരുടെ അടുക്കല്‍ ചെന്നിട്ടുണ്ട്. കുറെ അലഞ്ഞിട്ടുണ്ട്. പല പ്രൊജക്ടുകളിലും നടന്‍മാരെയെല്ലാം തീരുമാനിച്ചിട്ടുണ്ടാകും. എന്നാലും പിന്നെയും ചെന്നു മുട്ടും. അങ്ങനെ ഒടുവില്‍ അത്തരമൊരു ബിഗ് ബജറ്റ് സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. താരം പറഞ്ഞു.പുതുമുഖ താരത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments