ആരാധകര്‍ ഏറെ കാത്തിരുന്ന് മമ്മൂട്ടി നായകനായി എത്തിയ ചിത്രമായിരുന്നു മാമാങ്കം എന്നാല്‍ മാമാങ്കത്തിനെതിരെ വളരെ വ്യാപകമായ ഡീഗ്രേഡിംഗാണ് സോഷ്യല്‍മീഡിയയില്‍ നടന്നത്. ഇതരം അവസ്ഥകളിലൂടെ കടന്നുപോകുമ്പോള്‍ ഇപ്പോഴിതാ ബിഗ് ബജറ്റ് സിനിമ ചെയ്യുന്നവര്‍ക്ക് ഒരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് വേണുകുന്നപ്പിള്ളി.
ചിത്രത്തിലെ ചില രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി അതില്‍ വേറെ സൗണ്ട് ചേര്‍ത്തും മറ്റു സിനിമകളിലെ സംഭാഷണങ്ങള്‍ ചേര്‍ത്തും ഷെയര്‍ ചെയ്യുകയാണ് ചെയ്തിരിക്കുന്നതെന്ന് വേണു കുന്നപ്പിള്ളി പറഞ്ഞു. ഫേസ്ബുക്കില്‍ നിന്നും ട്വിറ്ററില്‍ നിന്നുമെല്ലാം അത്തരത്തിലുള്ള 1600ഓളം വീഡിയോകള്‍ ഡിലീറ്റ് ചെയ്യുവാന്‍ സാധിച്ചെങ്കിലും വാട്ട്സാപ്പ് വഴി ഷെയര്‍ ചെയ്യപ്പെട്ടത് ഒന്നും തന്നെ ചെയ്യുവാന്‍ കഴിഞ്ഞില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതുകൊണ്ട് തന്നെ ഇതരത്തില്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍
ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുക്കുമ്ബോള്‍ ഇത്തരത്തിലുള്ള ഡീഗ്രേഡിങ് തടയുവാനുള്ള മാര്‍ഗങ്ങള്‍ അവലംബിച്ചാല്‍ മാത്രമേ വിജയിക്കാനാകൂ എന്നൊരു താക്കീതും വേണു കുന്നപ്പിള്ളി നല്കി. മമ്മൂട്ടി, സംവിധായകന് എം പദ്മകുമാര്‍, ഉണ്ണി മുകുന്ദന്, ഇനിയ, അനു സിത്താര , പ്രാചി ടെഹ്ലന്‍ എന്നിവരുള്ള വേദിയിലാണ് താരം ഈ കാര്യം പറഞ്ഞിരിക്കുന്നത്.
Post Your Comments