GeneralLatest NewsMollywoodNEWS

ലച്ചുവിന്‍റെ കല്യാണം ഈ ദിനത്തിൽ ; ആരാണ് ആ രാജകുമാരൻ എന്ന് ആരാധകർ

മകള്‍ക്കായി ആരെയായിരിക്കും ബാലു കണ്ടെത്തിയതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും

ഉപ്പും മുളകും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറെ അക്ഷമയോടെ കാത്തിരിക്കുന്നത് ആ ശുഭമുഹൂര്‍ത്തത്തിനായിട്ടാണ്. പാറമട വീട്ടിലെ മൂത്തമകളായ ലച്ചുവിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ പരിപാടിയില്‍ കണ്ടുകൊണ്ടിരിക്കുന്നത്.

മകള്‍ക്കായി ആരെയായിരിക്കും ബാലു കണ്ടെത്തിയതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. വിവാഹനിശ്ചയവും ഹല്‍ദി ആഘോഷത്തിനിടയിലെ വിശേഷങ്ങളുമൊക്കെ പ്രേക്ഷകര്‍ ഇതിനകം തന്നെ കണ്ടതാണ്. കുടുംബസമേതമായി കല്യാണം വിളിക്കലും തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടയിലൊക്കെ ആരാധകര്‍ ചോദിച്ചിരുന്നൊരു ചോദ്യമുണ്ട്. എന്നായിരിക്കും ആ വിവാഹം?

ആയിരം എപ്പിസോഡിലേക്ക് കടക്കുന്നതിന് മുന്നോടിയായി സന്തോഷം പങ്കുവെച്ച് താരങ്ങള്‍ എത്തിയിരുന്നു. അതിനിടയിലാണ് ഇനി നടക്കാന്‍ പോവുന്നത് ലച്ചുവിന്റെ വിവാഹമാണെന്ന കാര്യത്തെക്കുറിച്ച് താരങ്ങള്‍ വ്യക്തമാക്കിയത്. നേവി ഓഫീസറിനെയാണ് ബാലു ലച്ചുവിനായി കണ്ടെത്തിയത്. സിദ്ധാര്‍ത്ഥ് എന്ന പേരല്ലാതെ വരനെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വിവാഹത്തിന് ദിവസങ്ങള്‍ ശേഷിക്കവെയാണ് പൊതുവെ ഹല്‍ദിയാഘോഷം നടത്താറുള്ളത്. അതിനാല്‍ത്തന്നെ ഇനി അധികം വൈകാതെ തന്നെ വിവാഹം നടക്കുമെന്നുള്ള പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. ഇപ്പോഴിതാ ആ തീയതി പുറത്തുവന്നിരിക്കുകയാണ്. ക്രിസ്മസ് ദിനത്തിലാണ് വിവാഹമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

വിവിധ പരിപാടികളുടെ പ്രമോ വീഡിയോയ്‌ക്കൊപ്പമായാണ് ലച്ചുവിന്റെ വിവാഹത്തീയതി പുറത്തുവിട്ടിട്ടുള്ളത്. ഇത്തവണത്തെ ക്രിസ്മസിന് ഇരട്ടി സന്തോഷമാണ് ഫ്‌ളവേഴ്‌സ് സമ്മാനിക്കുന്നത്. കെട്ടിലും മട്ടിലും പുതുമയുള്ള പരിപാടികള്‍ മാത്രമല്ല ഒപ്പം ഉപ്പും മുളകില്‍ നിന്നും വലിയ സര്‍പ്രൈസ് എത്തുമെന്നറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലാണ്.

പരിപാടിയിൽ ഷെയ്ന്‍ നിഗം എത്തിയപ്പോൾ അത് ലച്ചുവിന്റെ വരനായാണോ എത്തുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. ലച്ചുവിന് വിവാഹസമ്മാനം നല്‍കുന്നതിനും ആശംസ അറിയിക്കുന്നതിനും വേണ്ടിയാണ് താരമെത്തുന്നതെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ ഒടുവിലായി പുറത്തുവന്നിട്ടുള്ളത്.

ഒപ്പം വിവാഹത്തിനായി നീലുവിന്റെ സഹോദരനായ കുട്ടുമാമന്‍ പങ്കെടുക്കാനെത്തില്ലേയെന്ന തരത്തിലുള്ള ചോദ്യങ്ങളുമായി ആരാധകരെത്തിയിരുന്നു. ലച്ചുവിന്റെ വിവാഹം വൈകിപ്പിക്കുന്നതില്‍ ആരാധകര്‍ അസ്വസ്ഥരായിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ കണ്ട് മടുത്തുവെന്നും എന്നായിരിക്കും താലികെട്ടെന്ന തരത്തിലുമുള്ള ചോദ്യങ്ങളായിരുന്നു ആരാധകര്‍ ഉന്നയിച്ചിരുന്നത്. എന്തായാലും ക്രിസ്മസ് ദിനത്തില്‍ വിവാഹമാണെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നാണ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button