CinemaLatest NewsMollywoodNEWS

പൂവന്‍ കോഴിയിലെ നായക വേഷത്തില്‍ നിന്നും ജോജുജോര്‍ജ് പിന്മാറാന്‍ കാരണം

മഞ്ജുവാര്യര്‍ ശക്തമായ നായികാവേഷത്തില്‍ എത്തിയ ഉണ്ണി ആറിന്റെ തിരക്കഥയില്‍ ഒരുങ്ങിയ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ പുതിയ ചിത്രമാണ് ‘പ്രതി പൂവന്‍കോഴി’. ചിത്രം ഇന്ന് റിലീസ് ചെയ്തു. പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന പ്രകടനവുമായി മഞ്ജു വാര്യര്‍ ചിത്രത്തില്‍ നടത്തിയത്. താരം മാധുരിയായെത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്.

കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ റോഷന്‍ ആന്‍ഡ്രൂസും , അനുശ്രീയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം മഞ്ജുവും, റോഷനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജോജു ജോര്‍ജ് ആയിരുന്നു ചിത്രത്തില്‍ ആദ്യം നായകനായി എത്തിയത്. പിന്നീട് ചില പ്രശ്നങ്ങള്‍ കാരണം താരം പിന്മാറുകയായിരുന്നു.

ബാലയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കായംകുളം കൊച്ചുണ്ണി നിര്‍മിച്ച ഗോകുലം ഗോപാലന്‍ തന്നെയാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. ് ചാര്‍ളി, ലീല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉണ്ണി ആര്‍ തിരക്കഥ എഴുതുന്ന ചിത്രമാണ് പ്രതി പൂവന്‍ കോഴി.

പ്രതി പൂവന്‍കോഴി’യിലെ ഒരു സസ്‌പെന്‍സ്, സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ്സ് തന്നെ ആന്റ്‌റപ്പന്‍ എന്ന വില്ലന്‍ കഥാ പാത്രമായി ക്യാമറക്ക് മുന്നിലെത്തുന്നു എന്നതാണ്. സംവിധാനത്തില്‍ മാത്രമല്ല അഭിനയത്തിനും വലിയൊരു സാധ്യത തുറന്നിടുന്ന അഭിനയ മികവും ആന്റപ്പന്‍ എന്ന കഥാപാത്രത്തിലൂടെ റോഷന്‍ ആന്‍ഡ്രൂസ്സ് തെളിയിക്കുന്നുണ്ട് ചിത്രം മികച്ച പ്രതികരണമാണ് നല്‍കുന്നത്.

ഇന്ത്യയിലെ പൊതു സാഹചര്യത്തില്‍ നിന്നും ‘പ്രതി പൂവന്‍കോഴി’യെ വിലയിരുത്താന്‍ കഴിയുന്നുണ്ട്. തെരുവുകളിലും ബസ്സുകളിലും എന്തിനു സ്വന്തം സുരക്ഷിത സ്ഥാനങ്ങളില്‍ വരെ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന അരക്ഷിതാവസ്ഥയുടെ ഒരാവിഷ്‌ക്കാരം ചലച്ചിത്രത്തിലുണ്ട്. ചിത്രം വലിയ പ്രതികരണത്തോടെയാണ് മുന്നോട്ട് പോകുന്നത്.

shortlink

Related Articles

Post Your Comments


Back to top button