ആരാധകരെ എന്നും ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ച ചിത്രമാണ് ജെയിംസ് ബോണ്ട് ചിത്രങ്ങള്‍.പ്രേക്ഷകര്‍ കാത്തിരുന്ന ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ സിനിമ ‘നൊ ടൈം ടു ഡൈ’ യുടെ പുതിയസ്റ്റില് പുറത്തിറങ്ങി. ചിത്രത്തില്‍ നായകനായി എത്തുന്നത് ഡാനിയല്‍ ക്രേഗിന് ആണ്. ജെയിംസ് ബോണ്ടിന്റെ ഇരുപത്തിയഞ്ചാമത് ചിത്രമാണിത്.
ചിത്രത്തിന്റെ സംവിധാനം കാരി ജോജി ഫുകുനാഗയാണ് . റാല്‍ഫ് ഫിയെന്‍സ്, റോറി കിന്നിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷമിടും.മൈക്കല്‍ ജി വില്‍സണ്‍, ബാര്‍ബറ ബ്രൊക്കോളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സജീവമായ സേവനം ഉപേക്ഷിച്ചതിന് ശേഷം ബോണ്ട് ജമൈക്കയിലെ ശാന്തമായ ജീവിതം ആസ്വദിക്കുന്നതില്‍ നിന്നാണ് പുതിയ ചിത്രം ആരംഭിക്കുന്നത്. ഏപ്രില്‍ രണ്ടിന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
1953-ല്‍ ബ്രിട്ടിഷ് സാഹിത്യകാരനായ ഇയാന്‍ ഫ്ലെമിങ് സൃഷ്ടിച്ച ഒരു കുറ്റാന്വേഷണ കഥാപാത്രമാണ് 007 എന്ന കോഡ് നാമത്തിലറിയപ്പെടുന്ന ജെയിംസ് ബോണ്ട്. മികച്ച ബുദ്ധി രാക്ഷസനും തികഞ്ഞ പോരാളിയുമാണ് ബോണ്ട്.ബ്രിട്ടീഷ് ചാരസംഘടനയ്ക്കുവേണ്ടി ലോകം മുഴുവന്‍ യാത്ര ചെയ്ത് ശത്രുക്കളുടെ പദ്ധതികള്‍ തകര്‍ക്കാനായി ഈ അപസര്‍പ്പക കഥാപാത്രം തന്റെ കഴിവുകള്‍ ഉപയോഗിക്കുന്നു. ബോണ്ടിനെ കേന്ദ്ര കഥാപാത്രമാക്കി ഫ്ലെമിങ് 12 നോവലുകളും രണ്ട് ചെറുകഥളും പുറത്തിറക്കിയിട്ടുണ്ട്.
ഇഒഎന്‍ പ്രൊഡക്ഷന്റെ പരമ്പരയില്‍ ഇതേവരെ 24 ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 2015 നവംബര്‍ 20ന് പുറത്തിറങ്ങിയ സ്പെക്ടര് ആണ് ഇവയില്‍ ഏറ്റവും പുതിയത്. ഇവകൂടാതെ ഒരു അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയും ബോണ്ടിനെ ആധാരമാക്കി പുറത്തിറങ്ങിയിട്ടുണ്ട്. റേഡിയോ നാടകങ്ങള്‍, കോമിക്സ്, വീഡിയോ ഗെയിമുകള്‍ എന്നീ മാദ്ധ്യമ രൂപങ്ങളിലും ബോണ്ട് കേന്ദ്ര കഥാപാത്രമായിട്ടുണ്ട് പുതിയ ചിത്രത്തിന്റെ ആവേശത്തിലാണ് ആരാധകര്‍.
Post Your Comments