രാജ്യവ്യാപകമായി പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധം ശക്തമാക്കുകയാണ് നിരവധി ബോളിവുഡ് താരങ്ങളാണ് ഇതിനെതിരെ രംഗത്ത് വന്നത്. ഇപ്പോള്‍ ബോളിവുഡ് താരമായ ഫര്ഹാന് അക്തറിന്റെ ട്വീറ്റാണ് ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. നടന്,സംവിധായകന്,തിരക്കഥാകൃത്ത്,ഗായകന്,ഗാനരചയിതാവ്,നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായ ഒരു ബോളിവുഡ് താരമാണ് ഫര്ഹാന് അക്തര്‍.
പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുള്ള ട്വീറ്റില്‍ ഇന്ത്യയുടെ തെറ്റായ ഭൂപടം ചേര്‍ത്തിരിക്കുകയാണ് ബോളിവുഡ് താരം ഫര്ഹാന് അക്തര്‍. കഴിഞ്ഞ ദിവസം മുംബൈയിലെ ക്രാന്തി മൈതാനിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തായിരുന്നു നടന്റെ ട്വീറ്റ്. എന്നാല്‍ തെറ്റായ ഭൂപടമായിരുന്നു ഫര്ഹാന് ഉള്‍പ്പെടുത്തിയത്. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തു.
അതേതുടര്ന്ന് മാപ്പ് പറഞ്ഞും താരം രംഗത്തെത്തിയിരുന്നു. നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ആശങ്ക പങ്കുവെച്ചെത്തിയ ഹൃത്വിക് റോഷനും ട്വീറ്റില്‍ പിഴവ് സംഭവിച്ചിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനാധിപത്യത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു എന്നായിരുന്നു ഹൃത്വിക്കിന്റെ ട്വീറ്റിലുണ്ടായിരുന്നത്.എന്നാല്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനാധിപത്യ രാജ്യം ടുണീഷ്യയാണ്. ഇക്കാര്യത്തില്‍ ഹൃത്വിക്കിന് സംഭവിച്ച പിഴവ് ട്വിറ്ററില്‍ വൈറലായിരുന്നു. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, സുശാന്ത് സിങ്, പരിനീതി ചോപ്ര, രാജ് കുമാര്‍ റാവോ തുടങ്ങിയവരും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു.
ര
Post Your Comments