CinemaGeneralLatest NewsMollywoodNEWS

എന്റെ കുഞ്ഞി, അമുവിന്റെ അനിയത്തി, മറിയുടെ നച്ചുമാമി; നസ്രിയയ്ക്ക് പിറന്നാളശംസകളുമായി ദുൽഖർ

അമാലുവായും ദുൽഖറുമായും നല്ല സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് നസ്രിയ

മലയാളികളുടെ പ്രിയ താരം നസ്രിയ നസീമിന്റെ 25-ാം പിറന്നാൾ ആണിന്ന്. പ്രേക്ഷകർക്ക് എന്നതു പോലെ സിനിമ മേഖലയിലുള്ളവർക്കും നസ്രിയ പ്രിയങ്കരിയാണ്. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നത്. തന്റെ പ്രിയപ്പെട്ട കുഞ്ഞിക്ക് ആശംസകൾ നേർന്ന് ദുൽഖർ എഴുതിയ വാക്കുകൾ ഏറെ ഹൃദയ സ്പർശിയാണ്. ദുൽഖർ സ്നേഹത്തോടെ നസ്രിയയെ വിളിക്കുന്ന പേരാണ് കുഞ്ഞി. എന്റെ കുഞ്ഞിക്ക്, മറിയുടെ നച്ചുമാമിക്ക് പിറന്നാൾ ആശംസകൾ എന്നാണ് ദുൽഖർ പറഞ്ഞത്.

 

 

View this post on Instagram

 

Wishing this firecracker, amus sister from another mister, my kunyi and Marie’s very own Nachu Mami the happiest happiest birthday !!! #birthdaygirl #rowdy #firecracker #family #brat #weloveyou

A post shared by Dulquer Salmaan (@dqsalmaan) on

ദുൽഖറിന് മറുപടിയുമായി നസ്രിയയും എത്തി. ആശംസകൾക്ക് നന്ദി പറഞ്ഞ നസ്രിയ അമുവിന്റേയും ബമ്മിന്റേയും മമ്മുവിന്റേയും കെട്ടിപ്പിടിത്തങ്ങൾക്കായി ഉടൻ താൻ വരുന്നുണ്ടെന്നും പറഞ്ഞു. അമാലുവായും ദുൽഖറുമായും നല്ല സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് നസ്രിയ. ദുൽഖർ വാത്സല്യത്തോടെ ‘കുഞ്ഞി’ എന്നു വിളിക്കുന്ന നസ്രിയ മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളിലെല്ലാം സ്ഥിരം സാന്നിധ്യമാണ്. അമുവെന്നു വിളിക്കുന്ന അമാലിനൊപ്പം കറങ്ങി നടക്കാനും ഷോപ്പിങ്ങിനു പോവാനുമൊക്കെ നസ്രിയ സമയം കണ്ടെത്താറുണ്ട്. അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച് ദുൽഖറും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button