BollywoodGeneralLatest NewsNEWS

എന്റെ അമ്മ ഒരു ഹിന്ദുവാണ്, ജൈവശാസ്ത്രപരമായി അച്ഛന്‍ ഒരു ക്രിസ്ത്യാനിയാണ്. എന്നെ ദത്തെടുത്തത് ഒരു മുസ്ലീമാണ്. എന്റെ ഔദ്യോഗിക രേഖകളില്‍ എല്ലാം മതത്തിന്റെ കോളം ഒഴിച്ചിട്ടിരിക്കുകയാണ്. ഞാന്‍ ഒരു ഇന്ത്യക്കാരിയാണോയെന്ന് മതമാണോ തീരുമാനിക്കുക? ദിയ മിർസ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്തെ എല്ലാ മേഖലയിൽ നിന്നും പിന്തുണ ആര്‍ജിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. സിനിമാമേഖലയിലെ പ്രമുഖരെല്ലാം നിയമത്തിനെതിരായ നിലപാട് തുറന്നുപറഞ്ഞത് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ബോളിവുഡ് നടി ദിയ മിര്‍സയുടെ ട്വീറ്റും ചര്‍ച്ചയാകുകയാണ്.

സാമൂഹ്യമാധ്യമങ്ങൾ നന്നായി കൈകാര്യം ചെയ്യുന്ന നടിമാരില്‍ ഒരാളാണ് ദിയ മിര്‍സ. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ദിയ മിര്‍സ ട്വിറ്ററില്‍ കുറിച്ച വരികള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. നിയമത്തെ കുറിച്ച്‌ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവരാന്‍ ഈ ട്വീറ്റിന് സാധിച്ചു എന്നാണ് കമന്റുകളില്‍ നിന്ന് വ്യക്തമാകുന്നത്.

‘എന്റെ അമ്മ ഒരു ഹിന്ദുവാണ്, ജൈവശാസ്ത്രപരമായി അച്ഛന്‍ ഒരു ക്രിസ്ത്യാനിയാണ്. എന്നെ ദത്തെടുത്തത് ഒരു മുസ്ലീമാണ്. എന്റെ ഔദ്യോഗിക രേഖകളില്‍ എല്ലാം മതത്തിന്റെ കോളം ഒഴിച്ചിട്ടിരിക്കുകയാണ്. ഞാന്‍ ഒരു ഇന്ത്യക്കാരിയാണോയെന്ന് മതമാണോ തീരുമാനിക്കുക?, ഇത് ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല ‘ – ദിയ മിര്‍സയുടെ വാക്കുകള്‍ ഇങ്ങനെ. വണ്‍ ഇന്ത്യ എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ്.സമ്മിശ്ര പ്രതികരണമാണ് ട്വീറ്റിന് ലഭിക്കുന്നത്. അനൂകുലിച്ചുകൊണ്ടുള്ള കമെന്റുകൾക്ക്  ഒപ്പം തന്നെ പരിഹസിക്കുന്ന തരത്തിലുള്ള കമ്മെന്റുകളും ധാരാളമാണ്.

shortlink

Related Articles

Post Your Comments

Back to top button