ആദ്യ ചിത്രത്തിലൂടെ തന്നെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ ബാലതാരമാണ് മണി. ഫോട്ടോഗ്രാഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ മണി നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്തേയ്ക്ക് എത്തുകയാണ്. ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത ഉടലാഴത്തില്‍ മണിയുടെ നായിക അനുമോള്‍ ആണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തില്‍ മണിയെക്കുറിച്ച് അനു പറഞ്ഞ വാക്കുകള്‍ ഇങ്ങനെ..
”മണി ഒരു ഗംഭീര നടനാണ്. സംവിധായകന്‍ പറഞ്ഞ് കൊടുക്കുന്ന കാര്യങ്ങളെല്ലാം പെട്ടെന്ന് മനസിലാക്കി ചെയ്യാന്‍ കഴിവുള്ള ആളാണ്. വളരെ സത്യസന്ധനാണ്. കരച്ചിലും ദേഷ്യവും സന്തോഷവുമൊക്കെ ഒരു മറയുമില്ലാതെ കാണിക്കുന്ന ആള്‍. സെറ്റില്‍ വെച്ച് തനിക്ക് തന്റെ ഊരിലേക്ക് പോകണമെന്നൊക്കെ പറഞ്ഞ് വാശി പിടിച്ച് മണി കരഞ്ഞിട്ടുണ്ട്. ആലുവയില്‍ പാലം പണിയ്ക്കും റോഡ് പണിയ്ക്കുമൊക്കെ താരം പോയിട്ടുണ്ട്. പല പണികളുമെടുത്ത് കഷ്ടപ്പെട്ടാണ് ജീവിച്ചത്.”
Post Your Comments