സ്ത്രീ കേന്ദ്രീകൃതമായ സിനിമകളിലൂടെ തന്നെ ശക്തമായ സാന്നിദ്ധ്യം അറിയിച്ചു കൊണ്ടിരിക്കുന്ന നടി അനുമോൾ തന്റെ പുതിയ ചിത്രമായ ഉടലാഴത്തെക്കുറിച്ചും അതിൽ തന്നോടൊപ്പം അഴിനയിച്ച മണിയെക്കുറിച്ചും (ഫോട്ടോഗ്രാഫർ ഫെയിം) ഒരു മാഗസിന് നല്കിയ അഭിമുഖത്തില് പങ്കുവയ്ക്കുകയാണ്.
‘നമ്മുടെ സമൂഹത്തിൽ തന്നെയുള്ള ഒരു കൂട്ടം പേരുടെ ജീവിതമാണ് ‘ഉടലാഴം’ പറയുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ സ്ത്രീയും-പുരുഷനും ചേർന്നിട്ടുള്ള ഒരു മനുഷ്യന്റെ കഥയാണ്. ഇതിൽ എനിക്കൊപ്പം അഭിനയിച്ച മണി ഗംഭീര നടനാണ്. പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനുള്ള കഴിവ് മണിക്കുണ്ട്. ടാലൻഡാണ് അതിൽ ഒരു സംശയവുമില്ല. വളരെ ജെനുവിനായിട്ടുള്ള ആളുമാണ്. ദേഷ്യവും സങ്കടവുമെല്ലാം അത് പോലെ കാണിക്കും. ഊരിൽ പോകണമെന്ന് പറഞ്ഞു വാശി പിടിച്ച് കരഞ്ഞിട്ടുണ്ട്, പിണങ്ങാറുണ്ട് . ജീവിതത്തിൽ ഒരു തരത്തിലും അഭിനയിക്കാത്ത ആൾ. അഭിനയം എന്താണെന്ന് മണിക്കറിയില്ല. പക്ഷേ മനസ്സിൽ സിനിമയുണ്ട്. പല മോശം അനുഭവങ്ങളൊക്കെ ഉണ്ടായിട്ടുള്ളത് കൊണ്ട് എല്ലാരേയും പേടിയായിരുന്നു. സിനിമയിലേക്ക് പലരും വിളിച്ചിട്ട് അവസരം ഇല്ലെന്ന് പറഞ്ഞ് വിടും. വണ്ടിക്കാശ് പോലുമില്ലാതെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. ആലുവയിലെ പാലം പണിക്കും റോഡ് പണിക്കും വരെ പോയിട്ടുണ്ട്. പല പണികളൊക്കെയെടുത്തായിരുന്നു ജീവിച്ചത്. ലൊക്കേഷനിലെത്തിയപ്പോൾ അഭിനേതാക്കളോടെല്ലാം സംവിധായകൻ പ്രത്യേക നിർദ്ദേശം വച്ചിരുന്നു. മണിക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാക്കരുത്. അവനോട് ഇങ്ങനെയൊന്നും ചോദിക്കാനും പറയാനും പാടില്ല എന്നൊക്കെ. പക്ഷേ ആദ്യ ദിവസം തന്നെ ഞങ്ങൾ കുട്ടായി. .ഷൂട്ട് തീരുന്നതുവരെ മണിയുടെ ഏറ്റവുമടുത്ത സുഹൃത്ത് ഞാനായിരുന്നു ഇപ്പോഴും വിളിക്കും’.
Post Your Comments