നടി അഞ്ജലി അമീറിന്റെ ജീവിതം ഒരു സിനിമപോലെ ആയിരുന്നു.ആ ജീവിതത്തെ സ്‌ക്രീനിലെത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അഞ്ജലിയുടെ സുഹൃത്തുകൂടിയായ ഡെനി ജോർജ്. ഗോൾഡൻ ട്രംപറ്ററ്റിന്റെ ബാനറിൽ അനിൽ നമ്പ്യാർ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ‘നവൽ എന്ന ജ്യുവൽ’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ വി കെ അജിത്കുമാറാണ്. ഇപ്പോഴിതാ ജംഷീറിൽ നിന്നും അഞ്ജലിയിലേക്കുള്ള രൂപമാറ്റത്തെ ഫോട്ടയിലൂടെ പകർത്തിയിരിക്കുകയാണ് താരം. തന്റെ ജീവിത യാത്ര ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം പങ്കുവെച്ചത്.
ജംഷീറിൽ നിന്നും അഞ്ജലിയായി മാറിയതെങ്ങനെ എന്നും അതിന് കാരണമായ വ്യക്തിയെ കുറിച്ചും അഞ്ജലി കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ .സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ താൻ പെണ്ണായിരുന്നു എന്ന് അറിയാമായിരുന്നു എന്നും ഏഴാം ക്ലാസ് വരെ പെൺകുട്ടികളുടെ ടോയ്‌ലറ്റ് തനെയായിരുന്നു ഉപയോഗിച്ചുരുന്നത് എന്നും അഞ്ജലി വ്യക്തമാക്കി.
കൂടെയുള്ള പെൺ സുഹൃത്തുക്കൾ നന്നായി തന്നെ പെരുമാറി. എന്നാൽ ആൺകുട്ടികൾക്ക് താൻ ആണാണോ പെണ്ണാണൊ എന്ന സംശയം ഉണ്ടായിരുന്നു. ഹൈ സ്കൂളിലായപ്പോൾ അത് മാറി.പല ആൺകുട്ടികളും എന്നെ പ്രപ്പോസ്സ് ചെയ്തിരുന്നുഅതെന്നിലെ സ്ത്രീയെ ഉണർത്തിയ സംഭവമായിരുന്നു. അഭിമാന നിമിഷമായിരുന്നു അതെന്നും അഞ്ജലി പറഞ്ഞു.ഡാൻസ് ക്ലാസ്സിൽ പഠിക്കാൻ പോകുന്ന വഴിയിൽ തനിക്ക് ഒരാളോട് പ്രേമം തോന്നിയതായും പിന്നീട് ആ പ്രണയം പൂവണിഞ്ഞതിന്റെ കഥയും താരം പങ്കുവെച്ചു. ആ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉണ്ടായ ആ പ്രണയമാണ് തന്നെ വീട് വിട്ട് പോകാൻ പ്രേരിപ്പച്ചതെന്നും താരം കൂട്ടിച്ചേർത്തു.
എനിക്ക് പെണ്ണാകണം എന്ന് ആദ്യം പറഞ്ഞത് അവനോടായിരുന്നു.അപ്പോൾ അവൻ നീ പോയി പെണ്ണായ് വാ കാത്തിരിക്കാം എന്ന് പറഞ്ഞു. എന്നാൽ മൂന്ന് വർഷം കഴിഞ്ഞപ്പോൾ ആ ബന്ധം ഇല്ലാതായി.പക്ഷെ അവൻ ഇന്നും സിംഗിളായി തുടരുന്നു. അവനെ നേരിൽ കാണുമ്പോൾ ചില ചോദ്യങ്ങൾ ചോദിക്കണം അവന്റെ പേര് റിബാസ് എന്നാണ് ഇപ്പോഴും അവനോട് മനസ്സിൽ സ്നേഹമുണ്ടെന്നും അഞ്ജലി വ്യക്തമാക്കി.
Post Your Comments