CinemaGeneralLatest NewsMollywoodNEWS

ഞാനിപ്പോള്‍ സന്തോഷവതിയാണ്, ഇനി ചെറിയ വേഷങ്ങള്‍ സിനിമയില്‍ ചെയ്ത് എന്റെ വില കളയാനില്ല; മനസ് തുറന്ന് നടി പ്രിയാരാമന്‍

സീരിയിലേക്ക് കളം മാറ്റി ചവിട്ടിയപ്പോള്‍ ഇനി സിനിമ ചെയ്യില്ലേ എന്ന് എന്നോട് പലരും ചോദിച്ചിരുന്നു.

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാരാമന്‍. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം അച്ചടക്കത്തോടെ പ്രവര്‍ത്തിച്ച പ്രിയ അഭിനയത്തിന് ഇടവേളയിട്ട് അപ്രത്യക്ഷയായത് സിനിമാപ്രേമികളെ നിരാശപ്പെടുത്തിയിരുന്നു.

സിനിമയില്‍ കത്തിജ്വലിച്ച താരം ഗൃഹനായികയുടെ റോള്‍ ഏറ്റെടുത്തുവെങ്കിലും വിജയിച്ചില്ല. കുടുംബജീവിതം പരാജയപ്പെട്ട നായികയുടെ മടങ്ങിവരവ് കാത്തിരുന്നുവെങ്കിലും സിനിമാലോകത്തെ നിരാശയിലാഴ്ത്തി താരം ബിസിനസ്സിലേക്ക് ശ്രദ്ധ പതിപ്പിച്ചു. അഭിനയത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന പ്രിയ തിരികെയെത്തിയത് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കായിരുന്നില്ല, സ്ത്രീജനങ്ങളുടെ ഹൃദയത്തിലേക്കായിരുന്നു . ഇപ്പോഴിതാ തന്റയെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിരിക്കുകയാണ് താരം. മംഗളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങൾ പങ്കുവെയ്ക്കുന്നത്.

പിതാവിന് ട്രാന്‍സ്ഫറായി ചെന്നൈയിലെത്തിയതിന് പിന്നാലെയായിരുന്നു സിനിമയിലേക്കുള്ള വരവ്. സ്‌കൂള്‍ പഠന കാലത്തായിരുന്നു സിനിമയിലവസരം ലഭിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായി താനാണെത്തുന്നതെന്നറിഞ്ഞതിന്റെ ത്രില്ലുമുണ്ടായിരുന്നു. സിനിമ കണ്ട ശേഷമാണ് പലരും എന്റെ കഥാപാത്രത്തെക്കുറിച്ച് ചോദിച്ചത്. തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും കന്നഡയിലുമൊക്കെ അഭിനയിക്കാനുള്ള അവസരം ലഭിച്ചു.

നടന്‍ രഞ്ജിത്തുമായുള്ള വിവാഹശേഷം താൻ സിനിമയില്‍ നിന്നും ഇടവേളയെടുത്തു. അഭിപ്രായ വ്യത്യാസങ്ങള്‍ വിവാഹജീവിതത്തിന്റെ താളം തെറ്റിച്ചപ്പോള്‍ ഞങ്ങള്‍ ഒരു തീരുമാനമെടുത്തു, വിവാഹമോചനം. രണ്ട് മക്കളായിരുന്നു ഞങ്ങള്‍ക്ക്. രണ്ടുപേരും എന്നോടൊപ്പമാണ്. അഭിനയവും ബിസിനസ്സുമെല്ലാം ഒരുപോലെ കൈകാര്യം ചെയ്തുകൊണ്ട്‌പോകുന്നു. ഞാനിപ്പോള്‍ സന്തോഷവതിയാണ് താരം പറയുന്നു.

സിനിമ പുരുഷ കേന്ദ്രീകൃതമല്ലേ, അതുപോലെ ടെലിവിഷന്‍ പരമ്പരകള്‍ സ്ത്രീകളുടേതാണ്. ടാര്‍ഗറ്റ് ഓഡിയന്‍സും അവരാണ്. അവരില്‍ നിന്നൊരാള്‍ കഥാപാത്രമായി വരുമ്പോള്‍ പെട്ടെന്ന് കണക്റ്റ് ചെയ്യാന്‍ പറ്റുന്നു. മാത്രമല്ല, സിനിമയുടെ സമയം പലപ്പോഴും എനിക്ക് അനുകൂലമായി വരണമെന്നില്ല. അങ്ങനെ നോക്കിയപ്പോള്‍ ടെലിവിഷനിലേക്ക് ചുവടുമാറ്റുന്നതാണ് നല്ലതെന്ന് തോന്നി.

സീരിയിലേക്ക് കളം മാറ്റി ചവിട്ടിയപ്പോള്‍ ഇനി സിനിമ ചെയ്യില്ലേ എന്ന് എന്നോട് പലരും ചോദിച്ചിരുന്നു. സിനിമയെ സംബന്ധിച്ച് വിവാഹ ശേഷം നായികമാരെ അകറ്റി നിര്‍ത്തുന്ന പതിവാണുള്ളത്. കുടുംബത്തോടൊപ്പം കഴിയുന്നതിനിടയില്‍ ഗ്ലാമറസ് റോള്‍ ചെയ്യാന്‍ പലരും തയ്യാറാവില്ല. അങ്ങനെ വരുമ്പോള്‍ പലരും നായികമാരെ ഒരുപരിധിവരെ ഒഴിവാക്കും. അല്ലെങ്കില്‍ അപ്രസക്തമായ കഥാപാത്രങ്ങള്‍ നല്‍കി അവരെ ഒതുക്കും. എന്നെ സംബന്ധിച്ചിടത്തോളം അഭിനയിച്ച കാലത്ത് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും ഞാനഭിനയിച്ച ചിത്രങ്ങള്‍ പ്രേക്ഷകരുടെ മനസ്സില്‍ ഓര്‍മചിത്രങ്ങളില്‍ മായാതെ കിടപ്പുണ്ട്. അപ്രധാനമായ വേഷങ്ങള്‍ സിനിമയില്‍ ചെയ്ത് എന്റെ വില കളയേണ്ടതില്ലല്ലോ താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button