മമ്മൂട്ടിയുടെ പേരന്പിലൂടെ ആരാധക പ്രീതി നേടിയ താരമാണ് അഞ്ജലി അമീര്‍. തന്റെ പങ്കാളി മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ഫേസ്ബുക്ക് ലൈവില്‍ അഞ്ജലി അമീര്‍ ഏറെ വികാരാധീനയായി വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഒരു ടെലിവിഷന്‍ പരിപാടിയിലൂടെ ജംഷീറില്‍ നിന്നും താന്‍ എങ്ങനെയാണ് അഞ്ജലി ആയി മാറിയത് എന്ന കഥ തുറന്നു പറയുകയാണ് താരം.
”താനൊരു പെണ്‍കുട്ടിയാണെന്ന് ബോധം പണ്ടേ ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ ഏഴാം ക്ലാസുവരെ ഉപയോഗിച്ചിരുന്നത് പെണ്‍കുട്ടികളുടെ ടോയ്‌ലറ്റ് ആയിരുന്നു. പെണ്‍സുഹൃത്തുക്കള്‍ എല്ലാവരും ഒരു പെണ്‍കുട്ടിയോട് പെരുമാറുന്ന പോലെ തന്നെയാണ് എന്നോട് പെരുമാറിയത്..പക്ഷെ,ആണ്‍കുട്ടികള്‍ക്ക് താന്‍ ആണാണോ പെണ്ണാണോ എന്ന് സംശയം. എട്ടാം ക്ലാസിലോ ഒമ്പതാം ക്ലാസിലോ പഠിക്കുന്ന സമയത്താണ് ആണ്‍കുട്ടികള്‍ തന്നെ പ്രൊപ്പോസ് ചെയ്യാന്‍ വന്നത്..ആ സമയമാണ് ജീവിതത്തിലെ ഏറ്റവും അഭിമാനം നിറഞ്ഞ മുഹൂര്‍ത്തമായി തോന്നിയത്” അഞ്ജലി പറയുന്നു.
ചെറുപ്പത്തില്‍ ഉണ്ടായിരുന്ന ഒരു പ്രണയമാണ് ജീവിതത്തിന് വഴിത്തിരിവ് ആയതെന്നും അഞ്ജലി തുറന്നു പറയുന്നു. ” ആദ്യം ഒരാള്‍ക്ക് മാത്രം തോന്നിയ പ്രണയം പിന്നീട് ഇരുവരുടെയും ഇഷ്ടമായി മാറി.ഡാന്‍സ് ക്ലാസ്സില്‍ പോകുന്ന വഴിയായിരുന്നു കണ്ടുമുട്ടലും മറ്റും.പത്തില്‍ വെച്ച് പ്രണയാഭ്യര്‍ഥന.പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അവനോട് പങ്കുവെയ്ക്കുന്നത്.എനിക്ക് ഒരു പെണ്ണായി മാറണം എന്ന ആഗ്രഹമായിരുന്നു അത്. .നീ പോയി പെണ്ണായിട്ടു വാ…. ഞാന്‍ കാത്തിരിക്കാം. എന്നായിരുന്നു അവന്റെ മറുപടി. എന്നാല്‍ 3 വര്‍ഷത്തിലധികം ആ ബന്ധത്തിന് ആയുസ്സുണ്ടായില്ല.അയാള്‍ ഇപ്പോഴും സിംഗിള്‍ ആയി തുടരുന്നു എന്നത് ഞെട്ടലാണ്.” താരം പങ്കുവച്ചു
Post Your Comments