CinemaGeneralLatest NewsMollywoodNEWSUncategorized

രണ്ട് മതസ്ഥരായത് കൊണ്ട് ആദ്യം വീട്ടില്‍ എതിര്‍ത്തു : വിവാഹത്തെക്കുറിച്ച് നടന്‍ സിജു വില്‍സണ്‍

കഥ കേള്‍ക്കുമ്പോള്‍ ഒരു പ്രേക്ഷകന്റെ മനസിലൂടെ ഞാന്‍ ചിന്തിക്കാറുണ്ട്

‘പ്രേമം’ എന്ന ചിത്രത്തിലൂടെയാണ് സിജു വില്‍സണ്‍ എന്ന നടന്‍ ജനപ്രിയനാകുന്നത്.  പതിനൊന്നു വര്‍ഷത്തോളമായി സിജു തന്റെ സിനിമാ ജീവിതം തുടങ്ങിയിട്ട് എന്നാല്‍ വളരെ ചുരുക്കം ചില സിനിമകള്‍ മാത്രം ചെയ്ത സിജു വില്‍സണ്‍ മലയാളികളുടെ പുതിയ തലമുറയിലെ ഇഷ്ട നടന്മാരുടെ മുന്‍നിരയിലുണ്ട്. ഒരുപാട് സിനിമകള്‍ തന്നെ തേടി വരാന്‍ താനൊരു പ്രമുഖ നടനൊന്നുമല്ലെന്നും, നല്ല സിനിമകളില്‍ മൂന്നോ നാലോ വേഷം കിട്ടിയാല്‍ അത് സ്വീകരിക്കാറുണ്ടെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ സിജു പറയുന്നു.

‘തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷമാണ്. ഒത്തിരി സിനിമകളൊന്നും ചെയ്തിട്ടില്ലെങ്കിലും സംതൃപ്തിയുണ്ട്. കഥ കേള്‍ക്കുമ്പോള്‍ ഒരു പ്രേക്ഷകന്റെ മനസിലൂടെ ഞാന്‍ ചിന്തിക്കാറുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഇത് വര്‍ക്ക് ഔട്ട്‌ ആകുമോ ഇല്ലയോ എന്ന് മനസ്സിലാകും. ഇതുവരെ ചെയ്ത എല്ലാ വേഷങ്ങളും അങ്ങനെ ചെയ്തതാണ്. രണ്ടു സീനായാലും മൂന്ന് സീനായാലും നല്ലതെന്ന് തോന്നിയത് കൊണ്ടാണ് ചെയ്യുന്നത്. പിന്നെ ഒത്തിരി സിനിമകളൊന്നും എന്നെ തേടി വരാന്‍ ഞാനൊരു പ്രമുഖ നടനല്ല. അതില്‍ നിന്നാണ് ഇഷ്ടപ്പെട്ടത് മാത്രം തെരഞ്ഞെടുക്കുന്നത്. എപ്പോഴും നല്ല നടന്‍ എന്ന് കേള്‍ക്കാനാണ്‌ ഇഷ്ടം’.

തന്റെ ജീവിത പങ്കാളിയെക്കുറിച്ച് സിജു

‘ശ്രുതിയാണ്‌ ജീവിത പങ്കാളി. ശ്രുതിയെ കാണുന്നതും പരിചയപ്പെടുന്നതും മുംബൈയില്‍ വെച്ചാണ്‌. ആദ്യം സൗഹൃദമായിരുന്നു. സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴിമാറി. നാല് വര്‍ഷത്തോളം ഞങ്ങള്‍ പ്രണയിച്ചു നടന്നു. രണ്ടു മതസ്ഥരായത് കൊണ്ട് ആദ്യം വീട്ടില്‍ ചെറിയ എതിര്‍പ്പൊക്കെ ഉണ്ടായിട്ടുണ്ട്. പതിയെ അതെല്ലാം മാറി. വിവാഹത്തില്‍ കലാശിച്ചു. ഇന്നിപ്പോള്‍ ശ്രുതിയാണ്‌ എന്റെ ധൈര്യവും ഊര്‍ജ്ജവും’.

shortlink

Related Articles

Post Your Comments


Back to top button