നടൻ ഷെയ്ൻ നിഗത്തിന് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ തുടർ നടപടികൾക്കായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ ഇന്ന് യോഗം ചേരും. കൊച്ചിയിൽ രാവിലെ പതിനൊന്നുമണിക്കാണ് യോഗം. ഷെയ്നിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ഭൂരിപക്ഷം അംഗങ്ങളുടേയും അഭിപ്രായം.
ഷെയ്ൻ ഉപേക്ഷിച്ച സിനിമകള്‍ക്ക് ചെലവായ ഏഴ് കോടി രൂപ തിരികെ വാങ്ങാൻ നിയമ നടപടി വേണമെന്ന ആവശ്യം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് ഷെയ്ൻ നിഗം വിളിച്ചത് ക്ഷമിക്കാനാവില്ലെന്ന നിലപാടിലാണ് സംഘടന. മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു എന്നാണ് ഷെയ്ൻ നിഗത്തിന്‍റെ പ്രതികരണം.
Post Your Comments