വിവാദങ്ങവിൽ നിന്നെല്ലാം വിട്ട് ഇപ്പോൾ വലിയ പെരുന്നാൾ എന്ന പുതിയ സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് നടൻ ഷെയ്ൻ നിഗം. ഇതിന്റെ ഭാഗമായി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലെ ക്രിസ്മസ് ആഘോഷത്തിനെത്തിയ ഷെയ്നിന്റെ തകർപ്പൻ ഡാൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചര്‍ച്ച.
യേ ദിൽഹേ മുഷ്കിൽ എന്ന ചിത്രത്തിലെ ഗാനത്തിനാണ് ഷെയ്ൻ ചുവടുവച്ചത്. ഒപ്പം കോളജ് വിദ്യാർഥികളുമുണ്ട്. വിദ്യാർഥികളെ ആവേശത്തിലാഴ്ത്തിയാണ് ഷെയ്നിന്റെ ഡാൻസ്.
ഡിമൽ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വലിയ പെരുന്നാൾ. ഹിമിക ബോസ് നായികയായെത്തുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, അലൻസിയർ, ജോജു ജോർജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Post Your Comments