പൗരത്വ നിയമ ഭേദഗതികെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച പൊലീസ് നടപടിക്കെതിരെ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം എന്നത് നമ്മുടെ സ്വപ്നമാണ്. അവരെ സ്വതന്ത്രരായി ചിന്തിക്കാന്‍ പ്രാപ്തരാക്കുന്നത് വിദ്യാഭ്യാസമാണ്. പ്രതികരിക്കാന്‍ ശേഷിയുളളവരായിരിക്കാനാണ് അവരെ നമ്മള് വളര്‍ത്തിയത്. ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതികരിക്കുമ്പോൾ അതിനെ അക്രമം കൊണ്ട് നേരിടുന്നത് ശരിയല്ല. ഓരോ ശബ്ദവും പ്രധാനപ്പെട്ടതാണ്. ഓരോ ശബ്ദവും ഒരു പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തെ ശക്തിപ്പെടുത്തും.എന്നായിരുന്നു താരം ട്വീറ്റ് ചെയ്തത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധസ്ഥലങ്ങളില്‍ പ്രതിഷേധം വ്യാപകമാണ്. നിരവധി വിദ്യാര്‍ത്ഥികളെ പോലീസ് അതിക്രൂരമായി മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തി നിരവധി താരങ്ങളാണ് മുന്നോട്ട് വന്നിരിക്കുന്നത്.
— PRIYANKA (@priyankachopra) December 18, 2019
Post Your Comments