CinemaGeneralLatest NewsMollywoodNEWS

‘എന്നെ കണ്ടതും സെൽഫി എടുക്കണമെന്ന് ഒരേ നിർബന്ധം ,പിന്നെ ഞാനായിട്ട് എതിര് പറഞ്ഞില്ല’ ; സോഷ്യൽ മീഡിയയിൽ തരംഗമായി അശ്വതിയുടെ പുതിയ ചിത്രം

ടെലിവിഷനിലും സ്റ്റേജ് ഷോകളിലും അവതാരകയായി തിരക്കുകളിൽ നിന്നും തിരക്കിലേക്ക് തിരിയുമ്പോഴും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.

വിനോദ പരിപാടികളുടെയും വാര്‍ത്താ അവതാരകയുമായും എഴുത്തുകളിലൂടെയും മലയാളികൾക്ക് സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. റിയാലിറ്റി ഷോകളിലും, സ്റ്റേജ് ഷോകളിലും സ്വത സിദ്ധ ശൈലിയിലൂടെയാണ് അശ്വതി പരിപാടികൾ അവതരിപ്പിക്കുക. ടെലിവിഷനിലും സ്റ്റേജ് ഷോകളിലും അവതാരകയായി തിരക്കുകളിൽ നിന്നും തിരക്കിലേക്ക് തിരിയുമ്പോഴും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.

ഇപ്പോഴിതാ അശ്വതി പങ്ക് വച്ച ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം താരം പങ്കിട്ട ചിത്രവും വേറിട്ട ക്യാപ്‌ഷനും ആണ് ചിത്രം ആരാധകർ ഏറ്റെടുക്കാൻ കാരണമായത്.

 

‘എന്നെ കണ്ടതും ഒരു സെൽഫി എടുക്കണമെന്ന് ഒരേ നിർബന്ധം. കുറെ കാലത്തെ ആഗ്രഹം ആണത്രേ. പിന്നെ ഞാനായിട്ട് എതിര് പറഞ്ഞില്ല !” എന്ന് മമ്മൂക്ക’ എന്നാണ് താരം ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നത്. താരത്തിന്റെ കുറിപ്പിന് നിരവധിയാളുകളാണ് കമന്റുകളുമായി എത്തുന്നത്. ലാലേട്ടനൊപ്പം സെൽഫി എടുക്കാൻ നിന്ന കഥ ഞാനീയവസരത്തിൽ ഓർമിപ്പിക്കുന്നു എന്ന് ഒരാൾ കമന്റ് ചെയ്യുമ്പോൾ, ശവത്തിൽ കുത്തരുത് പിള്ളേച്ചാ എന്ന് മറുപടിയാണ് അശ്വതി നൽകുന്നത്.

shortlink

Related Articles

Post Your Comments


Back to top button