Latest NewsMollywood

എന്റെ ബാപ്പയുടെ ബാപ്പയുടെ കാലം മുതല്‍ ഞങ്ങളിവിടെ ജീവിക്കുന്നുണ്ട്; ഈ സ്ഥലം ഒരുത്തന്റേയും കുത്തകയല്ല

തലപോകാന്‍ നില്‍ക്കുമ്പോള്‍ കയ്യിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ല

പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുകയാണ്. തെന്നിന്ത്യയിലും ഈ ബില്ലിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരിക്കുകയാണ്. കോഴിക്കോട് നഗരത്തില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ മലയാളത്തിന്റെ പ്രിയ നടന്‍ മാമൂക്കോയയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തെത്തി. ഒരു പേപ്പട്ടി കടിക്കാന്‍ വന്നാല്‍ എന്ത് ചെയ്യുമെന്നു നമ്മള്‍ യോഗം കൂടി തീരുമാനിക്കാറില്ല, എന്താണോ വേണ്ടതെന്ന് അത് തന്നെ മനുഷ്യമ്മാര്‍ ചെയ്യുമെന്ന് മാമുക്കോയ അഭിപ്രായപ്പെട്ടു

”20 കോടി ജനങ്ങളെ നിങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല. ഇന്ത്യയിലെ റോഡുകളുടെയും സ്ട്രീറ്റുകളുടെയും പേരുമാറ്റിയാണ് ഇവര്‍ തുടങ്ങിയത്. എന്റെ ബാപ്പയുടെ ബാപ്പയുടെ കാലം മുതല്‍ ഞങ്ങളിവിടെ ജീവിക്കുന്നുണ്ട്. ഇനിയും ഇവിടെ തന്നെ തുടരും. ഈ സ്ഥലം ഒരുത്തന്റേയും കുത്തകയല്ല” മാമുക്കോയ കൂട്ടിച്ചേർത്തു. തലപോകാന്‍ നില്‍ക്കുമ്പോള്‍ കയ്യിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ല. പോരാടുക തന്നെ ചെയ്യുമെന്നും ആദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button