ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന കുഞ്ഞാലി മരക്കാര്‍ .മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുമെന്ന് നേരത്തെ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. മരയ്ക്കാര്‍ നാലാമന്റെ വേഷത്തിലാണ് താരം എത്തുകയെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. എന്നാല്‍, പിന്നീട് അതേക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നില്ല. അതേസമയം തന്നെയാണ് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും കുഞ്ഞാലിമരക്കാര്‍ പ്രഖ്യാപിക്കുന്നത്. ഇതോടെ ആരാധകരും ആവേശത്തിലായിരുന്നു രണ്ട് സൂപ്പര്‍ താരങ്ങള്‍ മരക്കാറായി എത്തുമെന്നതായിരുന്നു ആഘോഷത്തിന്റെ കാരണം.
ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും എഴുതിയ തിരക്കഥയാണ് സന്തോഷ് സിനിമയാക്കാന്‍ നോക്കിയത്. മൂന്നു വര്‍ഷം മുന്‍പു പൂര്‍ത്തിയാക്കിയ തിരക്കഥയായിരുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്നുവെന്നായിരുന്നു വാര്‍ത്തകള്‍ മുഹമ്മദ് അലി മരയ്ക്കാര്‍ എന്ന നാലാമത്തെ നാവിക പടത്തലവന്റെ കഥയായിരുന്നു പ്രമേയം. നാല് കുഞ്ഞാലിമരയ്ക്കാര്‍ പിന്‍ഗാമികളില്‍ കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്റെ ജീവിതമാണ് സിനിമയ്ക്ക് പറ്റിയതെന്നും അതുകൊണ്ടാണ് ഈ ഭാഗം സിനിമയാക്കാന്‍ തീരുമാനിച്ചതെന്നും സന്തോഷ് ശിവന്‍ പറഞ്ഞിരുന്നു.
കുഞ്ഞാലിമരക്കാര്‍ രണ്ടാമനായാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ സിനിമയ്ക്കു വേണ്ടി അദ്ദേഹം തന്നെയാണു തിരക്കഥ ഒരക്കിയത്. രണ്ടു പ്രമുഖ ചരിത്രപണ്ഡിതന്മാര്‍ പ്രിയദര്‍ശനുവേണ്ടി രണ്ടു വര്‍ഷമായി ഇതു സംബന്ധിച്ച ഗവേഷണം നടത്തുകയായിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ അടുത്ത വര്‍ഷം പ്രദര്‍ശനത്തിന് എത്തും.എന്നാല്‍ ചിത്രം ഉടന്‍ ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്.മമ്മൂട്ടി തന്നെയാണ് പ്രതികരണവുമായി വന്നിരിക്കുന്നത്. അഭിനയിക്കുന്നതിനെക്കുറിച്ച് തീരമാനിച്ചിട്ടില്ലെന്നും താരം പറഞ്ഞു.
Post Your Comments