മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ 2013-ൽ പുറത്തിറങ്ങിയ ‘ദൃശ്യം’ എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ‘റാം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ സോള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കിലാണ് മോഹൻലാലെത്തുന്നതെന്നാണ് ടൈറ്റിൽ പോസ്റ്റര്‍ തരുന്ന സൂചന.
എന്നാൽ സിനിമയുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നത് മുതല്‍ മോഹന്‍ലാല്‍ ആരാധകര്‍ സങ്കടത്തിലാണ്. . തങ്ങളുടെ ഇഷ്ടതാരത്തിന് എന്തു പറ്റിയെന്നാണ് പലരും സോഷ്യൽമീഡിയയിലൂടെ ചോദിക്കുന്നത്. ഏറ്റുമാനൂരിൽ വെച്ച് നടന്ന ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനായും താരം ഇത്തരത്തിൽ ബാൻഡേജ് ഇട്ടിട്ടാണ് എത്തിയിരുന്നത്.
താരത്തിന്റെ വലതുകയ്യിലെ തള്ളവിരലിന് എന്തോ പരുക്ക് പറ്റിയതായാണ് എന്നാണ് ചിത്രം കാണുമ്പോൾ പെട്ടെന്ന് തോന്നുന്നത്. 2020 ജനുവരിയിൽ താരത്തിന്റേതായി പുറത്തിറങ്ങുന്ന ബിഗ് ബ്രദര്‍ സിനിമയുടെ ഷൂട്ടിങ് സമയത്ത് കയ്യിൽ പരിക്ക് പറ്റിയതാണെന്ന തരത്തിൽ ഫാൻസ് ഗ്രൂപ്പുകളിൽ ബാൻഡേജ് ഇട്ട ചിത്രങ്ങള്‍ക്ക് താഴെ ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. എന്നാൽ താരത്തിന് കൈപ്പത്തിക്ക് ഇടയ്ക്കിടെ വരുന്ന വേദനയെ തുടര്‍ന്ന് കൈപ്പത്തി അധികം സ്ട്രെയ്ൻ ചെയ്യാതിരിക്കാനായി മാത്രമാണ് ഈ ബാൻഡേജ് ബെൽറ്റ് ഇട്ടിരിക്കുന്നതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞിരിക്കുന്നത്. മുമ്പ് ഇട്ടിമാണിയുടെ ഷൂട്ടിങ് സമയത്തും അദ്ദേഹം ഇത്തരത്തിൽ കൈപ്പത്തിയിൽ ബാൻഡേജ് ഇട്ടിരിക്കുന്ന ചിത്രങ്ങൾ വന്നിട്ടുണ്ട്.
Post Your Comments