
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഇന്ന് വിദഗ്ദ്ധനുമായി ചേർന്ന് പരിശോധിക്കാം.കൊച്ചിയിലെ വിചാരണക്കോടതിയില്‍ അടച്ചിട്ട മുറിയിലായിരിക്കും പരിശോധന.
നടിയെ ആക്രമിച്ച് മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ കേസിലെ പ്രധാന തെളിവാണ്. ഇതിന്റെ പകർപ്പ് തനിക്ക് നൽകണം എന്ന ആവിശ്യവുമായി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.എന്നാല്‍ ഇരയുടെ സ്വകാര്യതയെ മാനിച്ച് ദൃശ്യങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്നും വിദഗ്ദ്ധനെ ഉപയോഗിച്ചുകൊണ്ട് പരിശോധിക്കാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അതിന്റ അടിസ്ഥനത്തിലാണ് ഇന്ന് പരിശോധന നടക്കുന്നത്.
കേരളത്തിന് പുറത്ത് നിന്നുള്ള സാങ്കേതിക വിദഗ്ദ്ധനെയാണ് പ്രതിഭാഗം ഇതിനായി കണ്ടെത്തിയിരിക്കുന്നത്. രഹസ്യ വിചാരണ തീരുമാനിച്ചിരിക്കുന്നതിനാല്‍ മറ്റ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments