Latest NewsMollywood

ഇപ്പോള്‍ ഞങ്ങളെല്ലാവരും സന്തോഷത്തിലും സമാധാനത്തിലുമാണ്; അച്ഛനമ്മമാരുടെ വിവാഹമോചനത്തെക്കുറിച്ച് കല്യാണി

ഞങ്ങളെ നരകത്തിലേക്ക് തള്ളിവിടാതിരുന്നതിന് ഞാനെന്റെ മാതാപിതാക്കളെ അഭിനന്ദിക്കുന്നു.

അമ്മയുടെ പാത പിന്തുടര്‍ന്ന് അഭിനയ ലോകത്തേയ്ക്ക് എത്തിയിരികുകയാണ് കല്യാണി പ്രിയ ദര്‍ശന്‍. സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായ കല്യാണി അച്ഛനമ്മമാരുടെ വേര്‍പിരിയല്‍ വലിയ ഷോക്ക് ആയിരുന്നുവെന്ന് തുറന്നു പറയുന്നു. എന്നാല്‍ ഇപ്പോള്‍ സന്തോഷത്തിലാണെന്നും വെളിപ്പെടുത്തുകയാണ് കല്യാണി.

”ഞങ്ങളെ നരകത്തിലേക്ക് തള്ളിവിടാതിരുന്നതിന് ഞാനെന്റെ മാതാപിതാക്കളെ അഭിനന്ദിക്കുന്നു. നിരവധി വൈകാരിക നിമിഷങ്ങളിലൂടെ കടന്നുപോയിരുന്നെങ്കിലും അതൊന്നും ഗൃഹാന്തരീക്ഷത്തെ ബാധിക്കാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തീര്‍ച്ചയായും ആ വേര്‍പിരിയല്‍ ഒരു ഷോക്ക് തന്നെയാണ്. പക്ഷേ ഇപ്പോള്‍ ഞങ്ങളെല്ലാവരും സന്തോഷത്തിലും സമാധാനത്തിലുമാണ്. ഇപ്പോഴാണ് ഞാനെന്റെ മാതാപിതാക്കളുമായി കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്തുന്നതെന്നാണ് തോന്നുന്നത്, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യവും’- കല്യാണി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button