ഫഹദ് ഫാസിലിനെ നായകനാക്കി ടേക്ക് ഓഫിനു ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാലിക്. മാലിക്കിന് ആക്‌ഷന്‍ നിർവഹിക്കുന്നത് ഹോളിവുഡ് ആക്‌ഷന്‍ കൊറിയോഗ്രഫര്‍ ലീ വിറ്റാക്കറാണ്. ബാഹുബലി, സൈറാ നരസിംഹ റെഡ്ഡി തുടങ്ങിയ വമ്പൻ സിനിമകള്‍ക്കു ശേഷം ലീ വിറ്റാക്കര്‍ ആക്‌ഷന്‍ നിര്‍വഹിക്കുന്ന ദക്ഷിണേന്ത്യന്‍ ചിത്രമാണ് മാലിക്.
സംവിധായകന്റെ ആദ്യ ചിത്രമായ ടേക്ക് ഓഫ് അമേരിക്കയില്‍ വച്ച് ലീ വിറ്റാക്കര്‍ കാണാനിടയായിരുന്നു. സിനിമയെക്കുറിച്ച് മികച്ച അഭിപ്രായം പങ്കുവച്ച ലീ വിറ്റാക്കര്‍ മഹേഷ് നാരായണന്റെ അടുത്ത ചിത്രത്തിന് ആക്‌ഷന്‍ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. ഇതാദ്യമായാണ് ലീ വിറ്റാക്കര്‍ ഒരു മലയാള സിനിമയുമായി സഹകരിക്കുന്നത്. നേരത്തെ എം.ടിയുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി നിര്‍മിക്കാന്‍ നിശ്ചയിച്ചിരുന്ന മഹാഭാരതം സിനിമയ്ക്ക് ലീ വിറ്റാക്കര്‍ ആക്‌ഷന്‍ ചെയ്യുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
25 കോടി ബഡ്ജറ്റിലൊരുങ്ങുന്ന മാലിക്ക് മലയാളത്തിലെ ബ്രഹ്മാണ്ഡചിത്രങ്ങളിലെ ഒരു വിസ്മയമാകാനൊരുങ്ങുകയാണ്. ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസില്‍ രൂപത്തിലും ഭാവത്തിലും തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമാണ് അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.കഥാപാത്രത്തിനായി 15 കിലോയോളം ഭാരം കുറച്ചാണ് ഫഹദ് തയ്യാറെടുത്തിരിക്കുന്നത്.
നിമിഷ സജയന്‍, ബിജു മേനോന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍ എന്നിവരും മാലിക്കില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പഴയകാല താരമായ ജലജയുടെ തിരിച്ചുവരവിനും മാലിക് കാരണമാകുന്നു. വിഷുവിന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.
Post Your Comments