ദിലീപ് നായകനാഎത്തുന്ന പുതിയ ചിത്രമാണ് മൈ സാന്റാ. ചിത്രം ഡിസംബർ 25ന് തീയേറ്ററുകളിലെത്തുകയാണ്. നവാഗതനായ ജെമിൻ സിറിയക് തിരക്കഥയെഴുതി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാന്താക്ലോസായാണ് ദിലീപ് എത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ പ്രകാശ ചടങ്ങ് കൊച്ചിയിൽ നടന്നു. ഈ ക്രിസ്മസ് നമുക്ക് പൊളിച്ചടുക്കാമെന്നാണ് ഓഡിയോ ലോഞ്ച് ചടങ്ങിനിടെ ദിലീപ് പറഞ്ഞത്.
ചിത്രത്തിൽ തന്റെ നായിക ഏഴ് വയസ്സുകാരിയായ മാനസ്വിയാണെന്നും താരം പറഞ്ഞു. മലയാളികള്‍ക്ക് കുറെ വര്‍ഷത്തിന് ശേഷം ലഭിച്ച മണിമുത്താണ് ഇവളെന്നും ബേബി മാനസിയെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് ദിലീപ് പറയുകയുണ്ടായി. മാനസി ചിത്രത്തിൽ ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്. നയൻതാരയുടേയും തൃഷയുടേയും ഒക്കെ കൂടെ തമിഴിൽ അഭിനയിച്ചിട്ടുള്ളയാളാണ്. ഇവള് ഷൂട്ടിങ്ങ് സെറ്റിൽ ഫസ്റ്റ് ടേക്ക് ഓകെ ആക്കും. ഞങ്ങള്‍ വെള്ളം കുടിച്ചുവെന്നും താരം പറഞ്ഞു.
വന്നയുടനെ മാനസി തന്നെ അങ്കിള്‍ എന്ന് വിളിച്ചപ്പോള്‍ ചേട്ടാന്ന് വിളിച്ചാമതിയെന്ന് പറഞ്ഞ് തിരുത്തിയിരുന്നെന്നും ദിലീപ് പറയുന്നു. കാരണം ഇതേ പ്രായത്തിൽ അങ്കിള്‍ എന്ന് വിളിച്ചവരൊക്കെ പിന്നെ നമ്മുടെ കൂടെ ഹീറോയിനായി അഭിനയിച്ചിട്ടുണ്ട്. അപ്പോള്‍ പിന്നെ മാറ്റാൻ പറ്റില്ലല്ലോ. കീര്‍ത്തി, സനുഷ തുടങ്ങിയവരൊക്കെ അങ്ങനെ അഭിനയിച്ചവരാണെന്നും ദിലീപ് പറഞ്ഞു.
മാനസി പക്ഷേ രജനികാന്തിനെ എന്താണ് വിളിക്കുന്നതെന്നറിഞ്ഞ് ഞെട്ടിപ്പോയി. ചേട്ടാ എന്നാണ് വിളിക്കുന്നത്. രജിനി സാറിനെ രജിനിചേട്ടാന്ന് വിളിക്കുന്ന ആദ്യത്തെയാളാകണം. മാത്രമലല്ല താൻ ആരാകണം എന്ന് മാനസിയോട് ചോദിച്ചപ്പോള്‍ തനിക്ക് രജിനിചേട്ടന്റെ ഹീറോയിനായി അഭിനയിക്കണം എന്നാണ് ഈ ഏഴുവയസ്സുകാരി പറഞ്ഞത്. അദ്ദേഹം ആയതുകൊണ്ട് അത് ചിലപ്പോള്‍ നടക്കുമെന്നും ദിലീപ് പറഞ്ഞു. പാതിരാത്രി ഷൂട്ടൊക്കെയള്ളപ്പോള് ഒരുമടിയും കൂടാതെ ഇവള് അഭിനയിക്കാനെത്തുമായിരുന്നു. മലയാളം ഡയലോഗൊക്കെ പെട്ടെന്ന് പഠിച്ചുപറയുമായിരുന്നുവെന്നും ദിലീപ് പറഞ്ഞു.
മാനസി പുലിയാണ് പുപ്പുലിയാണെന്ന് നടൻ ധര്മ്മജൻ ബോള്‍ഗാട്ടി പറയുന്നത്. പിള്ളേരുടെ കൂടെ അഭിനയിക്കുമ്പോള്‍ നമ്മള് ശ്രദ്ധിക്കണം. താഴെ പോയാൽ ശരിയാവില്ലല്ലോ. ഒപ്പത്തിനെങ്കിലും നിൽക്കണം. പവര്‍ഫുള്‍ ആര്ടിസ്റ്റാണ് മാനസിയെന്നും ധര്മ്മജൻ പറഞ്ഞു.
Post Your Comments