അടുത്ത മാസം ബിഗ് ബോസ് റിയാലിറ്റി ഷോ വീണ്ടും കേരളത്തിലേക്ക് എത്തുകയാണ്. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോയുടെ പരസ്യങ്ങള്‍ നേരത്തെ മുതല്‍ പുറത്ത് വന്നിരുന്നു. ആദ്യ സീസണില്‍ കണ്ടതിനെക്കാള്‍ മികവുറ്റ മത്സരാര്‍ഥികളായിരിക്കും ഇത്തവണ ഉണ്ടാവുന്നതെന്നാണ് അറിയുന്നത്. ഇപ്പോഴിതാ ഇനി ബിഗ് ബോസിലേക്ക് വരാനിരിക്കുന്നവര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് ആദ്യ സീസണിലെ മത്സരാര്‍ഥിയായ അരിസ്‌റ്റോ സുരേഷ്.
ബിഗ് ബോസ് സമൂഹത്തിന്റെ ഒരു കണ്ണാടിയാണ്. നിങ്ങള്‍ ആ വീടിനുള്ളില്‍ ഉണ്ടെങ്കില്‍ അത് ആളുകള്‍ കാണുകയും അഭിപ്രായം പറയുകയും ചെയ്യും. നിങ്ങള്‍ എന്താണോ അങ്ങനെ ആയിരിക്കുക. ഒരിക്കലും അഭിനയിക്കരുത്. നിങ്ങള്‍ക്ക് ദേഷ്യം തോന്നുന്നുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കുക. അതിന് ശേഷം പിന്നീലൂടെ അത് മറ്റുള്ളവരോട് പറയരുത്. അത് പ്രശസ്തിയ്ക്ക് വേണ്ടി മാത്രമാണ്.
ബിഗ് ബോസ് മലയാളം എന്റെ ജീവിതത്തില്‍ നല്ലത് മാത്രമാണ് നല്‍കിയത്. കൂടുതല്‍ പ്രേക്ഷകരിലേക്ക് ഞാന്‍ എത്തിയത് ഈ പരിപാടിയിലൂടെയാണ്. എന്നെ സംബന്ധിച്ചിടത്തോളം ബിഗ് ബോസ് ഒരു ഷോ ആയിരുന്നില്ല, അത് എന്റെ ജീവിതമായിരുന്നു സുരേഷ് പറയുന്നു.
Post Your Comments