അല്ലു അര്‍ജുന്‍, പൂജ ഹെഗ്ഡെ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ മലയാളം ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അങ്ങ് വൈകുണ്ഠപുരത്ത് എന്ന് പേരുനൽകിയിരിക്കുന്ന ചിത്രത്തില്‍ മലയാളികളുട സ്വന്തം ജയറാമും നിര്‍ണ്ണായക വേഷം കൈകാര്യം ചെയ്യുന്നു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രം മൂന്ന് തലമുറയുടെ രസകരമായ കഥ പറയുന്നു.
ഹോളിവുഡ് ചിത്രമായ ‘ഇന്‍വെന്‍ഷന്‍ ഓഫ് ലയിങ്ങിന്റെ’ റീമേക്കാണ് അങ്ങ് വൈകുണ്ഠപുരത്ത്. അല്ലു അര്‍ജുന്റെ അച്ഛനായാണ് ചിത്രത്തില്‍ ജയറാം അഭിനയിക്കുന്നത്. ഈ ചിത്രത്തിനായി ജയറാം നടത്തിയ ഫിസിക്കല്‍ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
പൂജ ഹെഗ്‌ഡെ, നിവേദ പെതുരാജ് എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തില്‍ സുശാന്ത്, നവദീപ്, സത്യരാജ്, സുനില്‍, സമുദ്രക്കനി, ബ്രഹ്മാജി, ഹര്‍ഷ വര്‍ധന, സച്ചിന്‍ കടേക്കര്‍സ നാസ്സര്‍, വെണ്ണല കിഷോര്‍ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ബോളിവുഡ് താരം തബുവാണ് ചിത്രത്തില്‍ ജയറാമിന്റെ ഭാര്യയായെത്തുന്നത്. മലയാളി താരം ഗോവിന്ദ് പത്മസൂര്യയും സിനിമയിലുണ്ട്. സണ്‍ ഓഫ് സത്യമൂര്‍ത്തിക്കും ജുലായ്ക്കും ശേഷം ത്രിവിക്രം അല്ലുവിനെ നായകനാക്കി അണിയിച്ചൊരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
ഗീത ആര്‍ട്‌സ്, ഹാരിക ആന്‍ഡ് ഹസ്സിൻ ക്രീയേഷന്‍സ് എന്നിവയുടെ ബാനറില്‍ അല്ലു അരവിന്ദ്, എസ് രാധാകൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി എസ് വിനോദ് ഛായാഗ്രഹണവും എസ്.തമന്‍ സംഗീതവും ഒരുക്കുന്നു. 2020 ജനുവരി 20നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
Post Your Comments