CinemaGeneralLatest NewsMollywoodNEWS

‘ഒരിക്കല്‍ കൂടി അനുസരണയോടെ വരി നില്‍ക്കാന്‍ പോവുകയോണോ നമ്മൾ’ ; പ്രതിഷേധവുമായി അമല്‍ നീരദും ഐശ്വര്യ ലക്ഷ്മിയും

ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവും വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയും അര്‍പ്പിച്ചു കൊണ്ടുള്ള അരുന്ധതി റോയിയുടെ പ്രസ്താവന ഐശ്വര്യ ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

പൗരത്വ നിയമ ഭേദഗതിയെ ശക്തമായ ഭാഷയിൽ പ്രതിഷേധിച്ച് മലയാള സിനിമാതാരങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ നടി ഐശ്വര്യ ലക്ഷ്മിയും സംവിധായകന്‍ അമല്‍ നീരദുമാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവും വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയും അര്‍പ്പിച്ചു കൊണ്ടുള്ള അരുന്ധതി റോയിയുടെ പ്രസ്താവന ഐശ്വര്യ ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

 

View this post on Instagram

 

A post shared by Aishwarya Lekshmi (@aishu__) on

‘മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുക്കു മേല്‍ നോട്ട് നിരോധനം അടിച്ചേല്‍പ്പിക്കപ്പെട്ടപ്പോള്‍ അനുസരണയോടെ നമ്മള്‍ ബാങ്കിന്റെ മുന്നില്‍ വരി നിന്നവരാണ്. ഇപ്പോള്‍ എന്‍.ആര്‍.സിയിലൂടെ നമ്മുടെ ഭരണഘടന തകര്‍ത്തു കൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ കൂടി അനുസരണയോടെ വരി നില്‍ക്കാന്‍ പോവുകയോണോ? സ്വാതന്ത്രത്തിന് ശേഷമുള്ള ശക്തമായ ഭീഷണിയാണ് നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ദയവായി എഴുന്നേറ്റ് നില്‍ക്കൂ’ എന്ന് അരുന്ധതി റോയ് ആഹ്വാനം ചെയ്തിരുന്നു. അരുന്ധതി റോയ്‍‍യുടെ ഈ പോസ്റ്റാണ് ഐശ്വര്യ ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്.

 

അതേസമയം സംവിധായകൻ അമൽ നീരദും ഇൻസ്റ്റാഗ്രാമിലൂടെ തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കി. ‘നമ്മുടെ ആര്‍ജ്ജവത്തിന് ആരും വിലകല്‍പ്പിച്ചെന്ന് വരില്ല. പക്ഷേ നമുക്ക് ആകെയുള്ള സമ്പാദ്യവും അതാണ്’ എന്നാണ് അമല്‍ നീരദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ‘നോ എന്‍.ആര്‍.സി’ ‘നോ സി.എ.എ’ എന്ന ഹാഷ് ടാഗോടെയാണ് അമല്‍ നീരദ് തൻ്റെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button