ഈഗോ, ഞാനെന്ന ഭാവം ഉണ്ട് എന്ന് നമ്മളിൽ പലരും സമ്മതിച്ചു തരാറില്ല. എന്നാല്‍ തനിക്ക് ഈഗോ ഉണ്ട് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. അതെന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നാണ് രഞ്ജിനി പറയുന്നത്. അമൃത ടിവിയില്‍ ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് രഞ്ജിനി ഇതിനെ കുറിച്ച് പറഞ്ഞത്.
സന്തോഷമാണെങ്കിലും ദേഷ്യമാണെങ്കിലും അതിന്റെ ഏറ്റവും ഉയരത്തിലാണ് ഞാന്‍ നില്‍ക്കാറുള്ളത്. സങ്കടം വന്നാല്‍ പുറത്ത് കാണിക്കാറില്ല.. അതിന് എന്റെ ഈഗോ സമ്മതിക്കാറില്ല. സങ്കടം വരുമ്പോഴും ദേഷ്യപ്പെടുകയാണ് ചെയ്യാറുള്ളത്- രഞ്ജിനി പറഞ്ഞു. പ്രതികരിയ്ക്കുന്ന കാര്യത്തില്‍ താന്‍ ഒരു തനി മലയാളി തന്നെയാണെന്ന് രഞ്ജിനി പറയുന്നു. എന്തിനോടും പ്രതികരിയ്ക്കുന്ന ശീലം ചെറുപ്പം മുതലേ ഉണ്ടായിരുന്നു. അച്ഛനില്ലാതെ വളരുന്ന പെണ്‍കുട്ടികള്‍ക്ക് ധൈര്യവും ഒരു തന്റേടവും തീര്‍ച്ചയായും ഉണ്ടായിരിയ്ക്കുമെന്ന് തന്റെ അനുഭവത്തില്‍ നിന്ന് രഞ്ജിനി പറഞ്ഞു.
രണ്ട് മൂന്ന് വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ ഞാന്‍ വളരെ സയലന്റ് ആണ്. അതിന് കാരണം, ഞാന്‍ ആള്‍ക്കാരെ മനസ്സിലാക്കി തുടങ്ങി. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് സോഷ്യല്‍ മീഡിയ വളരെ അധികം വലുതായി. അതിലൂടെ ആളുകള്‍ എന്താണ് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് എന്നും മനസ്സിലാക്കി. ഞാന്‍ പറയുന്ന കാര്യങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗം ആളുകള്‍ക്കും കഴിയുന്നില്ല.
ഞാന്‍ പറയുന്ന കാര്യങ്ങള്‍ പോസിറ്റീവ് ആണെങ്കിലും, അത് പ്രസന്റ് ചെയ്യുന്ന രീതി അനുസരിച്ചാണ് ആളുകള്‍ മനസ്സിലാക്കുന്നത്. പറയുമ്പോഴുള്ള എന്റെ മുഖഭാവവും സംസാര ശൈലിയുമാണ് ആളുകള്‍ നോക്കുന്നത്. ഞാന്‍ പറയുന്നത് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ മിണ്ടാതിരിക്കുന്നതല്ലേ നല്ലത്- രഞ്ജിനി ചോദിയ്ക്കുന്നു.
Post Your Comments