CinemaGeneralLatest NewsMollywoodNEWS

ലച്ചുവിന്റെ വരൻ ഇനി ഷെയ്ൻ നിഗമോ ആണോ ? സോഷ്യൽ മീഡിയയിൽ തരംഗമായി ഹൽദി ആഘോഷ വീഡിയോ

1005 എപ്പിസോഡുകൾ പൂർത്തീകരിച്ചിട്ടും ലച്ചുവിന്റെ ചെക്കൻ നേരിട്ട് എത്താഞ്ഞത് പ്രേക്ഷകരിൽ കടുത്ത നിരാശയാണ് സമ്മാനിച്ചത്.

ഉപ്പും മുളകും കുടുംബത്തിലെ ലച്ചുവിന്റെ വിവാഹ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ലച്ചുവിനെ നേവി ഓഫീസർ ആയ സിദ്ധാർഥ് സുകുമാരൻ വിവാഹം കഴിക്കും എന്നാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ നിന്നും സൂചന ലഭിച്ചത്. എന്നാൽ സിദ്ധാർഥ് നേരിട്ട് വിവാഹ നിശ്ചയ ചടങ്ങിൽ എത്താഞ്ഞത് പ്രേക്ഷകരിൽ കടുത്ത നിരാശയാണ് നൽകിയത്. പരമ്പരയുടെ ആയിരാമത്തെ എപ്പിസോഡിൽ ലച്ചുവിന്റെ വിവാഹം നടക്കും എന്നായിരുന്നു ആദ്യ ധാരണ. എന്നാൽ ഇപ്പോൾ 1005 എപ്പിസോഡുകൾ പൂർത്തീകരിച്ചിട്ടും ലച്ചുവിന്റെ ചെക്കൻ നേരിട്ട് എത്താഞ്ഞത് പ്രേക്ഷകരിൽ കടുത്ത നിരാശയാണ് സമ്മാനിച്ചത്.

ലച്ചുവിന്റെ വിവാഹത്തിന്റെ ഹൽദി ആഘോഷത്തിന്റെ പ്രമോ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഒപ്പം ഷെയ്ൻ നിഗം ഉപ്പും മുളകും ടീമിൽ എത്തിയതിന്റെ ഫോട്ടോയും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഷെയ്ൻ ആണോ ലച്ചുവിന്റെ വരൻ എന്നാണ് പ്രേക്ഷകർ കമന്റിലൂടെ തിരക്കുന്നത്. ഷെയ്ൻ ആണ് വരൻ എങ്കിൽ ഉഷാറാകും വിവാഹം എന്നും പ്രേക്ഷകർ അഭിപ്രായം പങ്ക് വയ്ക്കുന്നുണ്ട്. അതേസമയം ഷെയ്‌നിന്റെ വരൻ പോകുന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായിട്ടാണ് താരം ഉപ്പും മുളകിൽ എത്തിയതെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button