ലീഗലി ബ്ലോണ്ട് എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി റീസ് വിതര്‍സ്പൂണ്‍. എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നോട് സെക്സിയായി വേഷം ധരിക്കാന്‍ ആവശ്യപ്പെട്ടെന്ന രഹസ്യം വെളിപ്പെടുത്തുകയാണ് താരം.
ഇലക്ഷന് എന്ന ചിത്രത്തിലെ ട്രേസി ഫ്ലിക്ക് എന്ന കഥാപാത്രമായിരുന്നു നടി റീസിന്റെ ശ്രദ്ധിക്കപ്പെട്ടത്. കര്‍ക്കശക്കാരിയും മുന്‍ശുണ്ഠിക്കാരിയായ നടി എന്ന വിശേഷണമായിരുന്നു വിതര്സ്പൂണിനു ആദ്യ കാലങ്ങളില്‍ ഉണ്ടായിരുന്നത്. അക്കാലത്ത് ഒരുദിവസം മാനേജര്‍ വിളിച്ച് ലീഗലി ബ്ലോണ്ട് എന്ന ചിത്രത്തിന്റെ സ്റ്റുഡിയോ തലവനെ കാണാന്‍ നിര്‍ദേശിച്ചുവെന്നും അദ്ദേഹത്തെ കാണാന്‍ പോകുമ്പോള്‍ സെക്സിയായി വേഷം ധരിക്കണമെന്നും നിര്‍ദേശിച്ചുവെന്നുമാണ് താരത്തിന്റെ തുറന്നു പറച്ചില്
നടിയുടെ വാക്കുകള്‍ ഇങ്ങനെ.. ‘ സ്റ്റുഡിയോ തലവന്‍ നിങ്ങളെ അംഗീകരിക്കാനുള്ള ഒരു സാധ്യതയുമില്ല. ഇലക്ഷന് എന്ന ചിത്രത്തിലൂടെ നിങ്ങള്‍ ജനങ്ങളെ വെറുപ്പിച്ചു എന്നാണദ്ദേഹത്തിന്റെ വിചാരം. എന്തായാലും ഒരവസരം എന്ന നിലയില്‍ കഠിനമായി പരിശ്രമിക്കൂ. സെക്സിയായി വേഷം ധരിക്കൂ’- മാനേജര്‍ ആവശ്യപ്പെട്ടു. അക്കാലത്ത് അമ്മയായതേ ഉണ്ടായിരുന്നുള്ളൂ. വീട്ടില്‍ നല്ല ചെലവുള്ള സമയവും. എത്രം പണം കിട്ടിയാലും തികയാത്ത അവസ്ഥ. ഇന്ന് ആ കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നടുക്കമാണ് മനസ്സില്‍. ”
Post Your Comments