ബോളിവുഡ് സൂപ്പര്‍ഹിറ്റ് സംവിധായകന് രോഹിത് ഷെട്ടിയുടെ പുതിയ ചിത്രത്തില്‍ നിന്നും നീനാഗുപ്തയെ മാറ്റി. സൂപ്പര്‍താരം അക്ഷയ്കുമാര്‍ നായകനാകുന്ന സൂര്യവംശിയില്‍ നിന്നുമാണ് നീനാ ഗുപ്തയെ ഒഴിവാക്കിയത്. മൂന്ന് ദിവസത്തെ ഷൂട്ടിംഗിന് ശേഷമാണ് ശരിയാകുന്നില്ലെന്ന് പറഞ്ഞ് അണിയറപ്രവര്‍ത്തകര്‍ താരത്തെ മാറ്റിയത്.
60 കാരിയായ നീനാഗുപ്ത 53 കാരനായ അക്ഷയ് കുമാറിന്റെ മാതാവിന്റെ വേഷത്തിലാണ് സിനിമയില്‍ എത്തുന്നത്. ഏതാനും ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞതോടെ ഇവര്‍ അമ്മയും മകനുമായി ചേരുന്നില്ലെന്ന് മനസിലാക്കിയതോടെയാണ് സംവിധാകയന് നീനയെ മാറ്റിയത്.
Post Your Comments