നമ്മള് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തി പ്രിയ താരമായിമാറിയ രേണുകയെ മലയാളികള്‍ അത്രവേഗമൊന്നും മറക്കില്ല.കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന ചിത്രത്തിലൂടെയാണ് നായികയായാണ് രേണുക മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് കുറേ ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു താരം. കാലിഫോര്‍ണിയയിലാണ് താരം ഇപ്പോള്‍ ഭര്‍ത്താവ് സൂരജിനോടും പത്തും നാലും വയസ് പ്രായമുള്ള പെണ്മക്കളോടും കൂടി മലയാളത്തിന്റെ നായിക സുഖമായി കഴിയുകയാണ്. 3 വര്‍ഷങ്ങളായി അവിടെ തന്നെയാണ് താമസം.മൂത്തമകള്‍ക്ക് 10 വയസ്സും ഇളയ മകള്‍ക്ക് 4 വയസ്സും പ്രായമുണ്ട്.അമേരിക്കയില്‍ ആണെങ്കിലും കുട്ടികള്‍ പച്ചമലയാളം സംസാരിക്കണമെന്നാണ് ഭര്‍ത്താവായ സൂരജിന്റെ നിര്‍ബന്ധമെന്നും രേണുക പറയുന്നു.
രേണുക ആദ്യമായി ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത് പ്ലസ്ടുവില്‍ പഠിക്കുമ്പോഴാണ്. മായാമോഹിത ചന്ദ്രന് എന്ന് പേരിട്ടിരുന്ന ചിത്രം പുറത്തുവന്നില്ല. അതിന് ശേഷം താരം അഭിനയിച്ച ചിത്രമാണ് മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ നമ്മള്. നാട്ടില്‍ തന്നെ വന്ന് പുതുമുഖ താരങ്ങളെ തേടുന്ന കൂട്ടത്തില്‍ തന്റെ വീട്ടിലേക്ക് വന്ന ഓഫര്‍ ആണ് നമ്മളിലേതെന്ന് രേണുക പറയുന്നു. ഒരു സിനിമ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങിയ സിനിമാ ജീവിതത്തില്‍ പിന്നീട് നാലുവര്‍ഷം കൊണ്ട് കന്നടയിലും തെലുങ്കിലും തമിഴിലും ഉള്‍പ്പെടെ 15 സിനിമകളിലാണ് അവസാനിച്ചത്. വളരെ ഓര്‍ത്തഡോക്സ് ആയ ഒരു കുടുംബത്തില്‍ ജനിച്ചതുകൊണ്ട് സിനിമയെ പറ്റി തനിക്ക് വലിയ ധാരണകള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നും എന്നാല്‍ പിന്നീട് വിദേശത്ത് പോയി ഉപരിപഠനം നടത്തണമെന്ന മോഹം വന്നതിനൊപ്പം വിവാഹം കൂടി വന്നതോടെ സിനിമയോട് തല്‍ക്കാലത്തേക്ക് ഗുഡ്ബൈ പറയേണ്ടിവന്നു എന്നും രേണുക പറയുന്നു.തിരുവനന്തപുരത്താണ് ഭര്‍ത്താവായ സൂരജിന്റെ വീട്.വര്‍ഷങ്ങളായി അമേരിക്കയില്‍ ജോലി ചെയ്യുന്ന ആളാണ് സൂരജ്. നമ്മള് ചിത്രത്തില്‍ താരത്തിനൊപ്പം മലയാളത്തിന്റെ താരനിര തന്നെ ഉണ്ടായിരുന്നു.
Post Your Comments