CinemaGeneralLatest NewsMollywoodNEWS

പ്രിയദര്‍ശന്റയും ലിസിയുടെയും വേര്‍പിരിയല്‍ ഷോക്ക് ആയിരുന്നു ; തുറന്ന് പറഞ്ഞ് താരപുത്രി

ഞാന്‍ ജനിച്ചത് ഒരു സിനിമ കുടുംബത്തിലായിരുന്നു. ബാല്യകാലത്തുള്ള അവധിക്കാലം മുഴുവന്‍ ചിലവിട്ടത് സിനിമാ ലൊക്കേഷനുകളിലായിരുന്നു.

പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസി ലക്ഷ്മിയുടെയും മകളാണ് കല്യാണി പ്രിയദര്‍ശന്‍. മാതാപിതാക്കന്മാരെ പോലെ തന്നെ കല്യാണിയും സിനിമയിലേക്ക് തന്നെ എത്തിയിരുന്നു. ശിവകാര്‍ത്തികേയന്റെ നായികയായി വെള്ളിത്തിരയിലെത്തിയ കല്യാണി ഇപ്പോള്‍ മലയാളത്തിലും അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

പിതാവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിച്ചതിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍ നായകനായിട്ടെത്തുന്ന ചിത്രത്തിലും കല്യാണിയാണ് നായിക. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ മാതാപിതാക്കന്മാരുടെ വേര്‍പിരിയലിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരപുത്രി.

ഇതൊരു പിരിയല്‍ മാത്രമാണ്. അതൊരിക്കലും ഡിവോര്‍സ് പോലെ ആരെയും ബാധിക്കുന്നതായിരുന്നില്ല. എന്റെ മാതാപിതാക്കള്‍ ഞങ്ങളെ ഒരിക്കലുമൊരു നരകത്തില്‍ നിര്‍ത്താത്തില്‍ ഞാന്‍ അവരെ അഭിനന്ദിക്കുകയാണ്. എന്നിരുന്നാലും വിഷമത്തോടെയാണ് ഇത് പോവുന്നത്. ഇക്കാര്യങ്ങളൊക്കെ വീടിന് പുറത്ത് പോവരുതെന്ന കാര്യം അവര്‍ തന്നെ ഉറപ്പിച്ചിരുന്നു.

രക്ഷിതാക്കളുടെ വേര്‍പിരിയല്‍ തീര്‍ച്ചയായും എനിക്കൊരു ഷോക്ക് ആയിരുന്നെന്നും കല്യാണി പ്രിയദര്‍ശന്‍ പറയുന്നു. എന്നാല്‍ ഞങ്ങളെല്ലാവരും ഇന്ന് സന്തുഷ്ടരായിട്ടാണ് കഴിയുന്നത്. അതിനൊപ്പം ഞങ്ങക്കിപ്പോഴും സമാധാനത്തിലാണ് കഴിയുന്നത്. മാതാപിതാക്കന്മാരുമായിട്ടുള്ള എന്റെ ബന്ധം ഇപ്പോഴാണ് കൂടുതല്‍ ശക്തമായതായി എനിക്ക് തോന്നുന്നത്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും താരപുത്രി വ്യക്തമാക്കുന്നു.

ഞാന്‍ ജനിച്ചത് ഒരു സിനിമ കുടുംബത്തിലായിരുന്നു. ബാല്യകാലത്തുള്ള അവധിക്കാലം മുഴുവന്‍ ചിലവിട്ടത് സിനിമാ ലൊക്കേഷനുകളിലായിരുന്നു. ഇതൊക്കെയാണ് അവസാനം അഭിനയത്തിലേക്ക് എത്താനുള്ള കാരണം. എന്നാല്‍ കഴിഞ്ഞ മൂന്നോ നാലോ വര്‍ഷത്തിനിടയില്‍ ഒരു മാറ്റം സംഭവിക്കുന്നതായി ഞാന്‍ ശ്രദ്ധിച്ച് തുടങ്ങി. പ്രത്യേകിച്ചും നസ്രിയ നസീം സിനിമയിലേക്ക് എത്തിയതിന് ശേഷം. അപ്പോഴാണ് ആളുകള്‍ എന്നെ സ്വീകരിക്കുമെന്ന ആത്മവിശ്വാസം എനിക്ക് ലഭിച്ചത് കല്യാണി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button