മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ഭരതന്‍.മോഹന്‍ലാലിനെ നായകനാക്കി കുഞ്ചന്‍ നമ്പ്യാരുടെ കഥയെ ആസ്പദമാക്കി ഒരു സിനിമ ആഗ്രഹിച്ചിരുന്നു സംവിധായകന്‍ ഭരതന്‍ മോഹന്‍ലാലിനെ നായകനാക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എന്നാല്‍ അത് നടക്കാതെ പോവുകയായിരുന്നു. അദ്ദേഹത്തിന്റെ ആ തീരുമാനത്തെക്കുറിച്ച് പ്രശസ്ത പരസ്യ കലാകാരനായ ഗായത്രി അശോകാണ് പറഞ്ഞിരിക്കുന്നത്.
താഴ്വാരം എന്ന സിനിമയുടെ നിര്‍മാതാവ് വി ബി കെ മേനോന്‍ എന്നെ ഒരു ദിവസം അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു.ഒരാള്‍ കാണാന്‍ കാത്തിരിക്കുകയാണെന്നാണ് മേനോന്‍ സാര്‍ പറഞ്ഞത്. സംവിധായകന്‍ ഭരതനായിരുന്നു അത്. നമ്മുടെ പുതിയ പ്രോജക്ട് ഉണ്ടെന്ന് ഭരതേട്ടന്‍ പറഞ്ഞു. എടാ ഞാന്‍ ചെയ്യാന്‍ പോകുന്നത് കുഞ്ചന്‍ നമ്പ്യാര്‍ എന്ന പടമാണ്. മോഹന്‍ലാലാണ് നമ്പ്യാരായി അഭിനയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ കാര്യം പത്രത്തില്‍ പരസ്യം ചെയ്യണമെന്നും പറഞ്ഞ് ചെയ്ത് വെച്ചിരിക്കുന്ന സ്‌കെച്ച് അദ്ദേഹം കാണിച്ചു തന്നും പക്ഷേ അതില്‍ വരച്ചിരിക്കുന്നത് കഥകളിയുടെ രൂപമായിരുന്നു. ഓട്ടന്‍തുള്ളര്‍ കലാകാരനായ കുഞ്ചന്‍ നമ്പ്യാര്‍ക്ക് കഥകളിയുമായി വല്യ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ഭരതേട്ടാ ഇത് കുഴപ്പമില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു. അയ്യോടാ തെറ്റി പോയി എന്ന് പറഞ്ഞ് കൈയില്‍ നിന്നും പടം വാങ്ങി അദ്ദേഹം അത് കീറി കളഞ്ഞു.
തൊട്ടടുത്ത ദിവസം പത്രത്തില്‍ കൊടുക്കാനുള്ളതായിരുന്നു അത്. പക്ഷേ അഏത് നന്നില്ല. കുഞ്ചന്‍ നമ്പ്യാരെ കുറിച്ച് ഭരതേട്ടന്‍ അന്ന് പ്ലാന്‍ ചെയ്തു വച്ചിരുന്ന സ്‌ക്രിപ്ട് സിനിമയായി മാറിയിരുന്നെങ്കില്‍ അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മലയാള പ്രേക്ഷകര്‍ക്കു വളരെ നല്ലൊരു അനുഭവമായി മാറിയേനെ. അത്ര നല്ല സ്‌ക്രീപ്ടായിരുന്നു അത്. ഓരോ സീനും ഭരതേട്ടന്‍ എന്നെ അന്ന് പറഞ്ഞ് കേള്‍പ്പിച്ചിരുന്നു. അത് അദ്ദേഹത്തിന്റെ നടക്കാതെ പോയ സ്വപ്നമായി അവശേഷിക്കുന്നുവെന്ന് ഗായത്രി പറഞ്ഞു.ഭരതന്റെ നടക്കാത്ത സ്വപ്‌നമായി അത് മലയാള സിനിമയില്‍ അവശേഷിക്കുന്നു.
Post Your Comments