CinemaGeneralLatest NewsMollywoodNEWS

എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്, പ്രധാനമന്ത്രിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല ; ലൈവില്‍ നടൻ ടിനി ടോം

‘ഒരു രാഷ്ട്രീയപാർട്ടിയിലും ഇല്ലാത്ത, സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ച നടൻ ടിനി ടോമിനു നേരെ സൈബർ ആക്രമണം. സമൂഹമാധ്യമത്തിലാണ് പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ടിനി ടോം ഒരു ചിത്രം പങ്കുവച്ചത്.എന്നാൽ താരത്തിന്റെ പോസ്റ്റിനെതിരെ ആളുകൾ രംഗത്തുവന്നതോടെ ചിത്രം നീക്കം ചെയ്യുകയായിരുന്നു. പോസ്റ്റ് പിൻവലിച്ചെന്നും തനിക്കു തെറ്റുപറ്റിയതാണെന്നും ടിനി ടോം പിന്നീട് പറഞ്ഞു. ഇപ്പോൾ താരത്തിന്റെ പേജിൽ അസഭ്യവർഷവുമായി ആളുകൾ എത്തുന്നുണ്ട്. കൂടുതലും ഭീഷണി സന്ദേശങ്ങളാണ്. എന്നാൽ പ്രസ്ഥാനത്തിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ യാതൊന്നും പറഞ്ഞിട്ടില്ലെന്നും തെറ്റുപറ്റിയതാണെന്നും ടിനി ലൈവ് വിഡിയോയിലൂടെ പറഞ്ഞു.

‘എന്റെ പോസ്റ്റ് ഈ രീതിയിൽ തെറ്റിദ്ധരിക്കപ്പെടുമെന്ന് വിചാരിച്ചിരുന്നില്ല. ഒരു നാട്ടിൽ നടന്ന സംഭവത്തെക്കുറിച്ചായിരുന്നു അത്. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകൾ ആക്രമിച്ച് തിന്നു. അത് ചാനലുകാരും സൈബർ ആളുകളും വേറെ രീതിയിൽ വളച്ചൊടിച്ചു. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നേ ഒള്ളൂ.’

‘ഒരു രാഷ്ട്രീയപാർട്ടിയിലും ഇല്ലാത്ത, സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്. ഞാൻ ചെയ്തതിൽ ക്ഷമ ചോദിക്കുന്നു. മറ്റുള്ളവർ വേറെ രീതിയിൽ വ്യാഖ്യാനിച്ചപ്പോഴാണ് അത് തെറ്റായിപ്പോയത്. മറ്റൊരാളുടെ മനസ് വേദനിപ്പിക്കാൻ എനിക്ക് അറിയില്ല. ചിരിപ്പിക്കാനും ചിരിക്കാനുമേ അറിയൂ. ഒരു പ്രസ്ഥാനത്തിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ പറഞ്ഞിട്ടില്ല. എന്റെ ഭാഗത്തുനിന്നും വന്ന തെറ്റ് ഞാൻ ഏറ്റുപറഞ്ഞു.’–ടിനി ടോം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button