.ആരാധകരുടെ പ്രിയ താരങ്ങളാണ് അനുഷ്‌ക ഷെട്ടിയും മാധവനും 13 വര്‍ഷങ്ങള്‍ക്കു ശേഷം മാധവനും അനുഷ്‌ക ഷെട്ടിയും ഒരുമിക്കുന്ന ചിത്രമാണ് നിശബ്ദം. അമേരിക്കയില്‍ ഷൂട്ടിംഗ് നടന്ന ചിത്രം മലയാളം ഉള്‍പ്പടെ നാലു ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ഹേമന്ദ് മധുക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബധിരയും മൂകയുമായ കഥാപാത്രത്തെയാണ് അനുഷ്‌ക ഷെട്ടി അവതരിപ്പിക്കുന്നത്.
സൈലന്റ് ത്രില്ലര്‍ എന്ന വിശേഷണത്തോടെയാണ് ചിത്രം എത്തുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ സോംഗ് പ്രൊമോ പുറത്തിറങ്ങിയിരിക്കുകയാണ്. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ജനുവരി 31 ന് തിയറ്ററുകളിലെത്തും.
വസ്താടു നാ രാജു എന്ന തെലുങ്ക് ചിത്രം സംവിധാനം ചെയ്തിട്ടുള്ളയാളാണ് ഹേമന്ദ് മധുക്കര്‍. നേരത്തേ രെണ്ടു എന്ന തമിഴ് ചിത്രത്തിലാണ് അനുഷ്‌കയും മാധവനും ഒരുമിച്ചെത്തിയിട്ടുള്ളത്. തമിഴിലും തെലുങ്കിലുമായി ഷൂട്ട് ചെയ്ത നിശബ്ദത്തില്‍ ഇരുഭാഷകളിലെയും താരങ്ങള്‍ക്ക് പുറമേ ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ നിന്നുമുള്ള അഭിനേതാക്കളുമുണ്ട്. കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Post Your Comments