അമ്പിളി ദേവി – ആദിത്യൻ താര ദമ്പതികൾക്ക് കഴിഞ്ഞ മാസമാണ് ഒരു കുഞ്ഞു കൂടി ജനിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും ജീവിതത്തിലെ രണ്ടാമത്തെ കണ്മണിയുടെ നൂല് കെട്ടും പേരിടീലും. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ആദിത്യൻ കുഞ്ഞിന്റെ പുതിയ വിശേഷങ്ങൾ പങ്ക് വച്ചത്.
ഞങ്ങൾക്ക് ഒരു ആൺ കുഞ്ഞു ജനിച്ചത് 20.11.2019 ആയിരുന്നു. ഇന്നു മോന്റെ നൂലുകെട്ടും പേരിടലുമായിരുന്നു. ഞങ്ങൾക്ക് പ്രിയപ്പെട്ടവർ എല്ലാവരും ചടങ്ങിൽ പങ്കെടുത്തതായും, ഞങ്ങളുടെ കുഞ്ഞിനെ അനുഗ്രഹിച്ച എല്ലാവർക്കും നന്ദി എന്നുമാണ് താരം ഫേസ് ബുക്ക് കുറിപ്പിലൂടെ അറിയിക്കുന്നത്.
ഞങ്ങളുടെ കുഞ്ഞിന് എന്റെ ആഗ്രഹത്തിലും എല്ലാവരുടെയും അനുഗ്രഹത്താലും ഒരു പേര് ഇട്ടു “അർജുൻ ജയൻ ” എന്നാണ് അവന്റെ പേര്. എല്ലാവരും പ്രാർത്ഥിക്കണം. ഒപ്പം നിന്നവർക്കും, പ്രാര്ഥിച്ചവർക്കും നന്ദി എന്നായിരുന്നു ആദിത്യന്റെ കുറിപ്പ്.
അതേസമയം മൂത്ത മകൻ അമർനാഥിന്റെ പേരിനോട് സാമ്യത പുലർത്തുന്ന പേരാണ് താര ദമ്പതികൾ ഇളയകുഞ്ഞിനും തെരെഞ്ഞെടുത്തതുകൊണ്ട് തന്നെ ആരാധകർക്ക് ഇരുവരോടുമുള്ള ആരാധനയും കൂടി. മാത്രവുമല്ല അനശ്വര നടൻ ജയന്റെ പേര് കൂടി ആദിത്യൻ മകന് നൽകിയതും ഇരുവരോടുമുള്ള ആരാധകരുടെ മതിപ്പ് കൂടാൻ കാരണമായി.
Post Your Comments