സംവിധായകന് ശ്രീകുമാര്‍ മേനോന് തന്നെ അപായപ്പെടുത്തുമെന്നു നടി മഞ്ജു വാര്യര്‍ പരാതി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഈ പ്രശ്നത്തില്‍ മലയാളത്തിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഇടപെടാതിരുന്നത് എന്തുകൊണ്ടാണെന്ന് തുറന്നു പറയുകയാണ് സംവിധായിക വിധു വിന്‍സെന്റ്. എന്നാല്‍ അത് നടി മഞ്ജു വാര്യര്‍ ആവശ്യപ്പെട്ടതുകൊണ്ടാണെന്ന് വിധു വിന്‍സെന്റ് പങ്കുവയ്ക്കുന്നു.
സ്റ്റാന്‍ഡ് അപ്പ് ആണ് വിധു ഒരുക്കിയ പുതിയ ചിത്രം. ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സ്റ്റാന്‍ഡ് അപ്പിന്റെ നിര്‍മാതാവ് കൂടിയായ ബി ഉണ്ണിക്കൃഷ്ണനുമായി നേരത്തെ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഒരുമിച്ച് സിനിമ ചെയ്യുന്നതുകൊണ്ട് നിലപാടുകളില്‍ മാറ്റമില്ല. എന്നാല്‍ ഈ ചിത്രവുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുള്ളില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നുവെന്നും വിധു ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.
Post Your Comments