CinemaGeneralLatest NewsMollywoodNEWS

കേരളത്തിലെ ജനങ്ങളോട് പൊട്ടിത്തെറിച്ച് സംസാരിച്ച വിദേശിക്ക് മറുപടിയുമായി വിജയ് യേശുദാസ്

 ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കിൽ അഭിമാനിക്കുന്ന മലയാളികളോട് വളരെ ദേഷ്യത്തോടെയാണ് അദ്ദേഹം ഇങ്ങനെ മാലിന്യം വലിച്ചെറിയുന്നതിനെ കുറിച്ച് ചോദിക്കുന്നത്.

പ്രശസ്ത ട്രാവൽ വ്ലോഗർ നിക്കോളേ ടിമോഷ്‌ചക് കേരളത്തിലെ ജനങ്ങളോട് ദേഷ്യപ്പെട്ടു സംസാരിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത്. കേരളം ചുറ്റി സന്ദർശിക്കുന്നതിനിടെ വയനാട്ടിൽ എത്തിയതായിരുന്നു നിക്കോളേ ടിമോഷ്‌ചക്. എന്നാൽ അവിടുത്തെ ചുരത്തിൽ കാഴ്ച കാണാൻ ഇറങ്ങിയ അദ്ദേഹം അതിന് സമീപത്ത് മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നത് കണ്ടാണ് ദേഷ്യം പ്രകടിപ്പിച്ചത്

ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കിൽ അഭിമാനിക്കുന്ന മലയാളികളോട് വളരെ ദേഷ്യത്തോടെയാണ് അദ്ദേഹം ഇങ്ങനെ മാലിന്യം വലിച്ചെറിയുന്നതിനെ കുറിച്ച് ചോദിക്കുന്നത്. അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ കേരളത്തോട് പറയുന്നത് ശരിക്കും ഈ മാലിന്യം ഇങ്ങനെ പടർന്ന് കിടക്കുന്നത് പരിഹാസ്യമാണ് എന്നാണ്. ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക് ഉണ്ടെന്ന് നിങ്ങൾ അഭിമാനിക്കുന്നു എന്നും എന്നാൽ ഇതാണ് താൻ ഓരോ ദിവസവും കാണുന്നത് എന്നും അദ്ദേഹം പറയുന്നു.

ഇത് തന്റെ മാതൃരാജ്യമല്ലെന്നും താൻ ഇവിടെ ഒരു സന്ദർശകനാണെന്നും മനസ്സിലാക്കുന്നു എങ്കിലും നിങ്ങൾക്ക് സ്വയം എത്രത്തോളം നശിപ്പിക്കാൻ കഴിയും എന്നാണ് അദ്ദേഹം ചോദിക്കുന്നത്. നിങ്ങൾ ഇനിയെങ്കിലും തലച്ചോറ് ഉപയോഗിച്ച് ചിന്തിക്കൂ എന്നും ഓരോ ദിവസം കഴിയുന്തോറും ഇത് കാണുമ്പോൾ തനിക്ക് കൂടുതൽ ദേഷ്യം വരുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മാലിന്യം ഉപയോഗിക്കാൻ വേസ്റ്റ് ബോക്സ് ഇല്ലെങ്കിൽ ഓരോരുത്തരും കൂടെ കൊണ്ടു വന്നത് എടുത്ത് വീട്ടിലേക്ക് കൊണ്ടു പോകുക എന്നും അത്രയും എളുപ്പമാണ് കാര്യങ്ങൾ എന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

 

 

View this post on Instagram

 

Puraththinnu vannu ivide jeevikkunna oru Foreigner nnammalde nnaadinde avastha kandittu Sangadamkondum desham varanamenkil, nnammale okke enthaa cheiyyande ? Ingane okkeee Ke’ttaalenkilum nnammal nnannaavo entho?? – Nnammall ellaarum – Residents and Tourists all around Kerala – have to wake up – Govt also has to bring in stricter rules and facilities @keralatourism @earthconnectionindia @cmokerala #Repost @nikotjr with @get_repost ・・・ Kerala, seriously, this trash epidemic is ridiculous. You boast about having the highest literacy rate and this is what I see every single day?? Are we serious!? I understand this is not my homeland and I’m a visitor here, but how much can you destroy yourselves?? I mean throwing trash over a railing on a cliff, seriously!?? USE YOUR BRAIN. At this point I’m becoming angrier as the days go on. PLEASE STOP THIS NONSENSE. It doesn’t matter if there’s no trash bin, TAKE YOUR TRASH HOME!! YOU BROUGHT IT WITH YOU, TAKE IT WITH YOU!! It’s that simple!! ? • Subscribe to my YouTube channel: Back 2 Life and follow my journey ? • #india #indian #godsowncountry #kerala #keralaindia #indiavlog #indianvlogger #keralavlog #wayanad #wayanadindia #foreignersinindia #indialife #indiabeauty #indiascenery #iloveindia #calicut #kerala #indiatea #vayanad #wanderlust #worldtraveler #indiascenery #godsowncountry #kurumbalakottahilltop #kurumbalakotta #indiatravel #indiatravels #mallu #dxb #nationalgeographic #back2life #cleanindia

A post shared by Vijay Yesudas (@thevijayyesudas) on

ഇപ്പോഴിതാ ഇതിന് മറുപടിയുമായി പ്രശസ്ത ഗായകൻ വിജയ് യേശുദാസ് എത്തിരിക്കുകയാണ്. നിങ്ങളും തങ്ങളിൽ മിക്കവരും ദേഷ്യത്തിലാണ് എന്നും നിങ്ങൾ വളരെ കൃത്യമായും ധൈര്യത്തോടെയും പറഞ്ഞത് അംഗീകരിക്കുന്നതിൽ തനിക്ക് സങ്കടമുണ്ട് എന്നുമാണ്. എല്ലാവരും അവകാശപ്പെടുന്നത് പോലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം എങ്കിലും ഇക്കാര്യത്തിൽ തങ്ങൾ അതിൽ നിന്ന് വളരെ അകലെയാണ് എന്നും വിജയ് യേശുദാസ് പറയുന്നു. “ഞങ്ങളെക്കുറിച്ചോർത്ത് നാണിക്കുന്നു” എന്ന വാക്കുകളോടെ ആണ് വിജയ് യേശുദാസ് തന്റെ മറുപടി അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button