മിനിസ്ക്രീനില്‍ ഒരുകാലത്തെ മിന്നുംതാരമായിരുന്നു രസ്ന. പാരിജാതം എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന രസ്ന അഭിനയ രംഗത്തും നിന്നും നീണ്ട കാലമായി പിന്മാറിയിരിക്കുകയാണ്. എന്നാല്‍ താരത്തിന്റെ സഹോദരി മെര്‍ഷീന നീനു സത്യാ എന്ന പെണ്‍കുട്ടിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായിക്കഴിഞ്ഞു. രസ്ന അഭിനയം നിരത്തിയതിന് കാരണമായി പല ഗോസിപ്പുകളും പ്രചരിച്ചിരുന്നു. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം.
‘രസ്ന അല്ലേ, അല്ല ഞാനിപ്പോള്‍ സാക്ഷിയാണ്. ഇപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയാണ് ഞാന്‍ . എല്‍ കെ ജി കാരിയായ ദേവനന്ദയുടെയും, ഏഴുമാസക്കാരനായ വിഘ്നേഷിന്റെയും. അവരുടെ വളര്‍ച്ച ഇങ്ങനെ ആസ്വദിച്ചു കാണുകയാണ് ഞാന്‍. അഭിനയത്തിനെപ്പറ്റി ചിന്തിക്കാന്‍ പോലും സമയം ഇല്ല. കാരണം അത്രയും തിരക്കാണ്. മോള് ഇപ്പോള്‍ സ്കൂളില്‍ പോയി തുടങ്ങിയല്ലോ. പിന്നെ ഞങ്ങളുടെ കുട്ടിത്താരത്തിന് കൂട്ട് വേണ്ടേ. രണ്ടുപേരുടെയും കാര്യം ഞാന്‍ തന്നെ നോക്കണം. അല്ലാതെ ഒന്നും ശരിയാകില്ല. ഏട്ടന് ജോലി തിരക്കുകളില്‍ ആണ്. അപ്പോള്‍ അദ്ദേഹത്തിനും ഒരു പിന്തുണയുടെ ആവശ്യം ഉണ്ട് .” താരം പങ്കുവച്ചു.
”പൊതുപരിപാടികളില്‍ വരാത്തത് എന്നെ ആരും ക്ഷണിക്കാത്തത് കൊണ്ടാണ്. എനിക്കിഷ്ടപ്പെട്ട ഒരു വ്യക്തിക്കൊപ്പം വളരെ സന്തോഷമായി ജീവിക്കുകയാണ്. ഞാന്‍ വിവാഹം ചെയ്ത വ്യക്തി മറ്റൊരു സമുദായത്തില്‍പ്പെട്ടയാളാണ്. എന്റെ കുടുംബത്തിന് ഈ ബന്ധത്തിൽ താല്പര്യമില്ലായിരുന്നു. അതുകൊണ്ടാണ് എന്റെ ജീവിതത്തിന് വലിയ പബ്ലിസിറ്റി കൊടുക്കാഞ്ഞത്. പിന്നെ ഞാന്‍ അഭിനയം നിര്‍ത്തിയത് ആരും നിര്‍ബന്ധിച്ചിട്ടല്ല. ” എന്ന് 2017ല്‍ ഗോസിപ്പുകള്‍ക്ക് മറുപടിയായി താരം പറഞ്ഞിരുന്നു.
Post Your Comments