CinemaGeneralLatest NewsMollywoodNEWS

സുരാജ് തകർത്തഭിനയിച്ച ആ ചിത്രം മമ്മൂട്ടിക്ക് വേണ്ടി എഴുതിയത്! : സംവിധായകൻ പറയുന്നു

സൗബിന്‍ ഷാഹിറായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്

ഈ വർഷം സുരാജ് വെഞ്ഞാറമൂട് എന്ന അഭിനയ പ്രതിഭയുടെ വർഷമായിരുന്നു .ആക്ടർ എന്ന രീതിയിൽ സുരാജിനെ ഒന്ന് കൂടി ഷിഫ്റ്റ് ചെയ്ത ആൻഡ്രോയിഡ് കുഞ്ഞപ്പൻ. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിലെ സുരാജിന്റെ പ്രകടനം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. വാര്‍ധക്യ കഥാപാത്രമായ ഭാസ്കര പൊതുവാള്‍ എന്ന വേഷം സുരാജ് പ്രേക്ഷക പ്രീതി നേടും വിധം സ്വഭാവികാതെ കൈവിടാതെ അഭിനയിച്ചിരുന്നു. ക്ലോസപ്പ് ഷോട്ടുകളില്‍ പശ്ചാത്തല ഈണത്തിന്റെ സഹാമയമില്ലാതെ ഒരു മികച്ച നടന്റെ അഭിനയ വഴക്കത്തോടെ സുരാജ് ആൻഡ്രോയിഡ് കുഞ്ഞപ്പനില്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തി.

ആദ്യം മമ്മൂട്ടിയെ മനസ്സിൽ കണ്ടു എഴുതിയ സിനിമയായിരുന്നു ഇതെന്ന് സംവിധായകൻ രതീഷ് ബാലകൃഷ്ണൻ തുറന്നു പറയുന്നു .ഈ വർഷത്തെ ഏറ്റവും മികച്ച ഹിറ്റുകളിൽ ഒന്നായ ആൻഡ്രോയിഡ് കുഞ്ഞപ്പന്‍ ആശയപരമായി മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായിരുന്നു. സൗബിന്‍ ഷാഹിറായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ചിത്രത്തെക്കുറിച്ച് സംവിധായകൻ (ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

‘സുരാജ് അവതരിപ്പിച്ച ഭാസ്കര പൊതുവാളായി ആദ്യം മനസ്സിൽ വന്നത് മമ്മൂട്ടിയാണ് .മമ്മുക്കയെ നേരിൽ കണ്ട് കഥ പറയണമെന്നുണ്ടായിരുന്നു . പക്ഷേ കഴിഞ്ഞില്ല പലരെയും ആലോചിക്കുന്നതിനിടെ നിർമാതാവാണ് സുരാജിന്റെ കാര്യം പറഞ്ഞത് . ഒരു സുഹൃത്ത് വഴി സുരാജ് കഥ നേരത്തേ കേട്ടിട്ടുണ്ട് . നേരിൽ കണ്ടു കഥ പറഞ്ഞപ്പോൾ സുരാജ് കൈ തന്നു’.

 

shortlink

Related Articles

Post Your Comments


Back to top button