ഗായികയായി ഗാനസ്വാദകരുടെ മനസ്സിൽ ശബ്ദമാധുര്യം നിറച്ച കെ എസ് ചിത്ര വ്യക്തി ജീവിതത്തിലെ തന്റെ ചില വിഷമകതകളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. തന്റെ സങ്കടം ഒതുക്കിയാൽ മറ്റുള്ളവരുടെ ജീവിതം പ്രകാശം പരക്കുമെന്ന തിരിച്ചറിവോടെയാണ് താൻ ജീവിതത്തിലേക്കും പ്രഫഷണല്‍ ലൈഫിലേക്കും തിരിച്ചത്തിയതെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ ചിത്ര വ്യക്തമാക്കുന്നു.
‘ഞാനിത്രയ്ക്ക് സഹനമുള്ള ആളായിരുന്നില്ല. മോൾ മരിച്ചതിനു ശേഷം ഞാൻ ദൈവത്തോട് ആവർത്തിച്ച് ചോദിച്ച ചോദ്യം ‘എന്നോട് ഇത് എന്തിന് ചെയ്തു എന്ന് തന്നെയാണ്’, കുറേ നാളുകൾ ഞാൻ അമ്പലത്തിലേക്കൊന്നും പോയില്ല . പ്രാർഥിക്കാനെനിക്ക് ഒന്നുമില്ലായിരുന്നു. ഏറ്റവും വലിയ ആനന്ദമായ സംഗീതത്തോട് പോലും മുഖം തിരിച്ചു ഇനിയൊന്നുമില്ല എന്നുറപ്പിച്ച് ഞാൻ ഇരുട്ടിലടച്ചിരിക്കുമ്പോൾ ചുറ്റുമുള്ളവരുടെ ജീവിതം കൂടെ ഇരുട്ടിലാക്കുകയായിരുന്നു. എന്റെ പ്രഫഷന് വേണ്ടി ജോലി വേണ്ടെന്നു വച്ച വിയേട്ടൻ. വർഷങ്ങളായി ഒപ്പുള്ള സ്റ്റാഫ്. ഞാൻ സങ്കടം ഉള്ളിലൊതുക്കിയാൽ ഇവരുടെയെല്ലാം ജീവിതത്തിൽ പ്രകാശം പരക്കും. ആ സമയം ഈശ്വരൻ എത്രയോ ദൂതന്മാരെ എന്റെ അടുക്കലേക്കയച്ചു. സങ്കടങ്ങൾക്കു കരുതലുമായി വന്നവർ എന്നെ സംബന്ധിച്ചിടത്തോളം മനുഷ്യരായിരുന്നില്ല. ദൈവം തന്നെയായിരുന്നു .അതിൽ ക്രിസ്ത്യാനിയും, മുസ്ലിമും ഹിന്ദുവുമുണ്ടായിരുന്നു . എത്രപേരുടെ പ്രാർത്ഥനയിലാണ് ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നത്’
Post Your Comments