സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകൾ എഴുതുന്നതിന് പുറമേ ബോബി സഞ്ജയ് എന്ന ഇരട്ട തിരക്കഥാകൃത്തുക്കളുടെ നിലപാടുകളും അഭിപ്രായങ്ങളും വളരെ ശക്തവും പ്രസക്തവുമായി മാറാറുണ്ട് .സാമൂഹിക പ്രശ്നങ്ങളിൽ എപ്പോഴും തന്നെ അലട്ടാറുള്ള ചില വേദനകൾ സഞ്ജയ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് .
‘സ്ത്രീ പുരുഷ സമത്വം ഇല്ലായ്മ അതിൽ പ്രധാനമാണ്. മറ്റൊന്ന് ജാതി മതം ഇവ മനുഷ്യനെ വിഭജിക്കുന്നതാണ്. ദൈവത്തെ ഭജിക്കുന്ന ആരാധാനലയത്തിൽ എല്ലാവരും ഒരുമിച്ച് കൂടുന്നില്ല. പക്ഷേ തിയേറ്ററിലോ, ചായക്കടയിലോ ജാതി മത ഭേദം മനുഷ്യരെ തമ്മിൽ വേർതിരിക്കുന്നില്ല . ഇതിന്റെ വൈചിത്ര്യം എന്നെ അമ്പരപ്പിക്കാറുണ്ട്. ഒരാൾക്ക് ബ്ലഡ് വേണമെങ്കിൽ നമ്മൾ ഇന്ന ജാതി മതം എന്ന് നോക്കാറില്ല. പക്ഷേ മകൾക്ക് കല്യാണം ആലോചിക്കണമെങ്കിൽ ഇന്ന ജാതിക്കാരനും മതത്തിലുള്ളവനും വേണം. ഒരേ സൂര്യനും ഒരേ മഴയും ഒരേ വെയിലുമാണ് നമ്മൾ അനുഭവിക്കുന്നത് .എന്നിട്ടും എന്തിനാണ് ഈ വേർതിരിവ് ഇതിന് ഞാൻ കണ്ട പരിഹാരം മക്കളെ സ്ക്കൂളിൽ ചേർത്തപ്പോൾ റജിസ്റ്ററിൽ നോ റിലീജിയൺ എന്നാണ് ചേർത്തത്
ഉയരെയാണ് ബോബി സഞ്ജയ് ടീമിന്‍റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടി നായകനാകുന്ന വണ്‍ എന്ന ചിത്രത്തിന്റെ തിരക്കഥ രചനയിലാണ് മലയാളത്തിന്റെ ഈ ഹിറ്റ് തിരക്കഥാകൃത്തുക്കള്‍.
Post Your Comments