മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരികയുമാണ് റിമി ടോമി. തുടക്കത്തില്‍ ഉണ്ടായിരുന്ന റിമിയില്‍ നിന്ന് വളരെ വ്യത്യസ്തയാണ് ഇപ്പോള്‍ താരം. ലുക്കും ഹെയര്‍സ്റ്റെലും, റിമിയുടെ ശരീരഭാരത്തില്‍ തന്നെ മാറ്റം വന്നു. എന്നാല്‍ സംസാരത്തിലും പാട്ടിലും ഒരു മാറ്റവുമില്ല. പണ്ട് നായ കടിച്ചതു കൊണ്ട് പരീക്ഷ എഴുതാതെ ജയിച്ച കഥ പറയുകയാണ് താരം ഇപ്പോൾ. താൻ അവതാരകയായെത്തുന്ന ‘ഒന്നും ഒന്നും മൂന്ന്’ എന്ന പരിപാടിയിലാണ് തന്നെ നായ കടിച്ച കഥ പറഞ്ഞത്.
”എനിക്ക് നായകുട്ടികളെ പേടിയാണ്. കുട്ടിക്കാലത്ത് പാലായിലൂടെ പാലും പാത്രവും തൂക്കി നടന്നു പോയപ്പോള്‍ ഒരു നായ എന്റെ പിന്നാലെ വന്നു. പാത്രത്തിലേക്കു നോക്കി നോക്കി വന്ന് അവസാനം എന്റെ കാലില്‍ കടിച്ചു. അതുകൊണ്ട് ഒരു ഗുണം ഉണ്ടായി മൂന്നാം ക്ലാസില്‍ എന്നെ പരീക്ഷ എഴുതിപ്പിക്കാതെ ജയിപ്പിച്ചു. അതുപോലെ ഒരിക്കല്‍ ചിക്കന്‍പോക്സ് വന്നപ്പോഴും എനിക്ക് പരീക്ഷ എഴുതേണ്ടി വന്നില്ല. എന്റെ വീട്ടില്‍ വളര്‍ത്തുമൃഗങ്ങള്‍ ഒന്നും ഇല്ല. പണ്ട് ഒരു പൂച്ച ഉണ്ടായിരുന്നു. അത്തരം ജീവികള്‍ക്ക് അധികം ആയുസ് ഇല്ലല്ലോ. അവ പെട്ടെന്ന് ചത്തു പോകുമ്പോള്‍ അത് സഹിക്കാന്‍ പറ്റില്ല. അതുകൊണ്ട് വളര്‍ത്തുമൃഗങ്ങളെ വേണ്ട എന്നു വച്ചു.” – റിമി പറയുന്നു.
Post Your Comments