ഭൂരിഭാഗം സിനിമാ താരങ്ങളുടെ പേരും പൊതുവായ പേരുകളല്ല മോഹൻലാൽ മമ്മൂട്ടി ജയറാം തുടങ്ങിയ ചില താരങ്ങൾ തന്നെ ഉദാഹരണം .സൂപ്പർ താരമായ ‘പൃഥ്വിരാജിന്റെ പേരും ആ ഗണത്തിൽ പെടുന്നതാണ് തന്റെ പേരിലെ വ്യത്യസ്തതയെക്കുറിച്ചും നടൻ സുകുമാരൻ തനിക്ക് അങ്ങനെയൊരു പേര് നൽകിയതിന്റെ കാരണത്തെക്കുറിച്ചും പൃഥ്വിരാജ് തുറന്നു സംസാരിക്കുകയാണ്
പൃഥ്വിരാജിന്റെ വാക്കുകള്‍
‘പലരും തന്റെ പേരിലെ വ്യത്യസ്തതയെക്കുറിച്ച് പണ്ടേ ചോദിച്ചിട്ടുണ്ട് . അച്ഛൻ അതിന് കൃത്യമായ ഉത്തരവും തന്നിട്ടുണ്ട് .അച്ഛന്റെ സ്വദേശം എടപ്പാൾ ആണ്. അവിടുത്തെ സ്കുളിൽ പഠിക്കുമ്പോൾ സുകുമാരൻ എന്ന് മാഷ് വിളിക്കുമ്പോൾ മുന്നോ നാലോ സുകുമാരന്മാർ എഴുന്നേറ്റു നിൽക്കും. ആ അവസ്ഥ മക്കൾക്ക് വരരുതെന്ന് അച്ഛൻ തീരുമാനിച്ചു. പൃഥ്വിരാജിനെ വിളിക്ക് എന്ന് പറയുമ്പോൾ ഏത് പൃഥ്വിരാജ് എന്ന് ആരും ചോദിക്കരുത്. ഒരു സ്കൂളിൽ ഒരു പൃഥ്വിരാജല്ലേ ഉണ്ടാവുകയുള്ളൂ. അച്ഛൻ മിത്തോളജിയിലൊക്കെ ഒരുപാട് അറിവുള്ളയാളായിരുന്നു. എന്റെ പേരിന്റെ അർത്ഥം ‘ഭൂമിയുടെ അധിപൻ’ എന്നാണ് . ഇന്ദ്രജിത്ത് എന്ന് പറഞ്ഞാൽ ‘ആകാശത്തിന്റെ രാജാവ്’. ഭൂമിയുടെയും ആകാശത്തിന്റെയും രാജാക്കൻമാരായിട്ട് രണ്ട് കുട്ടികൾക്ക് പേരിട്ടു അത്രേയുള്ളൂ. ‘വനിത’യ്ക്ക് നൽകിയ അഭിമുഖത്തിൽ നിന്ന്.
Post Your Comments