ഒരു കൂട്ടം കുട്ടികൾക്ക് നടുവിൽ തന്റെ സിനിമാ വിശേഷങ്ങളും വ്യക്തി വിശേഷങ്ങളും പങ്കിടുകയാണ് സൂപ്പർ താരം പൃഥ്വിരാജ് വനിത സംഘടിപ്പിച്ച ക്രിസ്മസ് സ്പെഷ്യൽ അഭിമുഖത്തിലാണ് തെരെഞ്ഞെടുത്ത ഒരു കൂട്ടം കുട്ടികളുടെ ചോദ്യത്തിന് പൃഥ്വിരാജ് മറുപടി നൽകിയത്.
‘ചെറുപ്പത്തിൽ ഒരു പാട് സിനിമ കാണുന്നയാളായിരുന്നില്ല. കണ്ടു തുടങ്ങിയപ്പോൾ ഏറ്റവും കൂടുതൽ കണ്ടത് ലാലേട്ടന്റെ സിനിമകളാണ്. അതു കൊണ്ട് ഞാനൊരു ലാലേട്ടൻ ഫാനാണ് . ഞാനൊരു നടനായി കഴിഞ്ഞാണ് മമ്മുക്കയുടെ കുറേ സിനിമകൾ കാണുന്നത്. അപ്പോഴാണ് എനിക്ക് മനസ്സിലായത് മമ്മുക്ക എന്ന് പറയുന്നത് അഭിനയത്തിന്റെ കുലപതിയാണ്. ഇവർ രണ്ടു പേരും കേരളത്തിലായത് കൊണ്ട് നമ്മളിങ്ങനെ ‘ലാലേട്ടൻ’ ‘മമ്മുക്ക’ എന്ന് സിംപിളായി പറയുന്നത്. പക്ഷേ ലോകത്തുള്ള ഒരുപാട് നടീ നടന്മാരെയൊക്കെ കണ്ട് അഭിനയമെന്ന ജോലി ഒരു പാട് കാലം ചെയ്തു കഴിയുമ്പോൾ മനസ്സിലാകും ഭയങ്കര സ്പെഷലാണ് അവർ രണ്ടുപേരും. വേൾഡ് ക്ലാസ് ആക്ടേഴ്സ് എന്നൊക്കെ പറയില്ലേ ? അതാണ്. സിനിമയെ ഗൗരവമായി കാണുന്ന ആർക്കും ഒരാൾ മറ്റേയാളേക്കാൾ നല്ലതാണെന്ന് പറയാൻ പറ്റില്ല. ‘അമര’ത്തിലും ‘കമലദ്ദള’ത്തിലും ഒരു ആക്ടറിന്റെ എഫർട്ട് എത്രത്തോളമാണെന്ന് എനിക്കറിയാം’.
‘ആട് ജീവിതം’ എന്ന ജനപ്രിയനോവല്‍ സിനിമയായി പറയുമ്പോള്‍ പൃഥ്വിരാജ് ആണ് അതില്‍ കേന്ദ്രകഥാപാത്രമാകുന്നത്. അതിന്റെ തയ്യാറെടുപ്പിനു വേണ്ടി സിനിമയില്‍ നിന്ന് മൂന്ന് മാസം ഇടവേളയെടുത്തിരിക്കുകയാണ് താരം.
Post Your Comments