
മഞ്ജു വാര്യര്‍ പ്രധാനവേഷത്തില്‍ എത്തുന്ന പ്രതി പൂവന്‍കോഴിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. കായംകുളം കൊച്ചുണിക്ക് ശേഷം റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ശക്തമായ സ്ത്രീ കഥാപാത്രവുമായി മഞ്ജു എത്തുമ്പോൾ വില്ലനായി സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്നെ എത്തുന്നു. അനുശ്രീ, അലന്‍സിയര്‍, ഷൈജു കുറുപ്പ്, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നൽകിയിരിക്കുന്നു.ബാലമുരുകന് ആണ് ഛായാഗ്രഹണം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിർമിക്കുന്ന ചിത്രം ക്രിസ്മസ് റിലീസായി ഈ മാസം ഇരുപതിന് തീയറ്ററുകളിൽ എത്തും.
Post Your Comments