CinemaNEWSShooting In ProgressTollywood

നീണ്ട കാത്തിരിപ്പിനൊടുവിൽ പൊന്നിയിൻ സെൽവൻ അണിയറയിൽ ഒരുങ്ങുന്നു

തമിഴ് കഥാകൃത്തായ കൽക്കി കൃഷ്ണമൂർത്തിയുടെ ചരിത്രനോവലിനെ ആസ്പദമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന പൊന്നിയിന്‍ സെല്‍വന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ കൃതി.കൃതിയുടെ പേരുതന്നെയാണ് സിനിമയ്ക്കും നൽകിയിരിക്കുന്നത്

തമിഴ് കഥാകൃത്തായ കൽക്കി കൃഷ്ണമൂർത്തിയുടെ ചരിത്രനോവലിനെ ആസ്പദമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന പൊന്നിയിന്‍ സെല്‍വന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ കൃതി. കൃതിയുടെ പേരുതന്നെയാണ് സിനിമയ്ക്കും നൽകിയിരിക്കുന്നത്. 2012-ല്‍ ഈ സിനിമയുടെ ജോലി മണിരത്‌നം തുടങ്ങി വച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം പദ്ധതി നീണ്ടുപോകുകയായിരുന്നു. പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി എം.ജി.ആര്‍ ഒരു സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് തായ്‌ലൻഡിൽ ആരംഭിച്ചു.രണ്ടായിരത്തിഇരുപതിൽ ചിത്രം തിയറ്ററിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.

വലിയ ഒരു താര നിരതന്നെ ചിത്രത്തിൽ ഉണ്ട്.വിക്രം, ഐശ്വര്യ റായ് ബച്ചന്‍, ജയം രവി, കാര്‍ത്തി, വിക്രം പ്രഭു എന്നിവര്‍ ചിത്രീകരണത്തിനായി തായ്‌ലന്റില്‍ എത്തിച്ചേർന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തൃഷ, ജയറാം, അശ്വന്‍ കാകുമനു, ശരത് കുമാര്‍, പ്രഭു, കിഷോര്‍ എന്നിവർക്കൊപ്പം മലയാളി നടി  ഐശ്വര്യ ലക്ഷമിയും ചിത്രത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഗീതം എ.ആര്‍. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. ലൈക പ്രൊഡക്ഷൻസ് ഒരുക്കുന്ന ഈ ചിത്രം തമിഴിലെ ബ്രഹ്‌മാണ്ഡ ചിത്രമായിരിക്കും എന്ന് അണിയറ പ്രവർത്തകർ അഭിപ്രായപ്പെടുന്നു.

 

shortlink

Related Articles

Post Your Comments


Back to top button