കുടുംബപ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് ‘കല്യാണി’ എന്ന നിയ. ആദ്യ സീരിയലിലേ കല്യാണി എന്ന കഥാപാത്രത്തിലൂടെ ആരാധകരുടെ പ്രിയങ്കരിയായ നിയ അഭിനയ ജീവിതത്തിൽ ഒരു ചെറിയ ഇടവേളയ്ക്ക് തയാറെടുക്കുകയാണ്.
മലയാളത്തിൽ ‘മിഥുനം’, ‘അമ്മ’, ‘കറുത്തമുത്ത്’ ‘ടേസ്റ്റ് ടൈം’ , തകർപ്പൻ കോമഡി’, തമിഴില്‍ ‘കസ്തൂരി’ ‘ത്രീ കുട്ടീസും’, ‘ തുടങ്ങിയ പരിപാടികളില്‍ നായികയായും അവതാരകയായും എത്തുന്ന പ്രിയ താരമാണ് നിയ. ഈ മാസം 24 ന് ഭർത്താവിനൊപ്പം ലണ്ടനിലേക്ക് പറക്കാനൊരുങ്ങുകയാണ് താരം. അതുകൊണ്ട് തന്നെ ഒരു വര്‍ഷത്തേയ്ക്ക് ഇനി അഭിനയ രംഗത്തേയ്ക്ക് ഉണ്ടാകില്ലെന്ന് താരം തുറന്നു പറയുന്നു.
ഐടി മേഖലയില്‍ ജോലി ചെയ്യുന്ന രഞ്ജിത്താണ് ഭര്‍ത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അതിനെക്കുറിച്ച് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ തടം പങ്കുവച്ചതിങ്ങനെ..” യാഹൂ മെസഞ്ചർ വഴി പരിചയപ്പെട്ട്, സുഹൃത്തുക്കളായി. അത് പതിയെ പ്രണയമായി വളരുകയായിരുന്നു. അറു വർഷം പ്രണയിച്ച ശേഷമാണ് വീട്ടിൽ പറഞ്ഞത്. മതത്തിന്റെ പേരിൽ ആദ്യം രണ്ടു വീട്ടുകാർക്കും ചെറിയ എതിർപ്പുണ്ടായിരുന്നു. ആ സമയത്ത് രഞ്ജിത്തിന് സിങ്കപ്പൂരിൽ ജോലി കിട്ടി. പിന്നീട് എതിര്‍പ്പുകളൊക്കെ മാറി, ഇരുവീട്ടുകാരുടെയും അനുഗ്രഹത്തോടെയായിരുന്നു വിവാഹം. ഞങ്ങൾക്ക് ഒരു മകൻ, രോഹിത്. രണ്ടാം ക്ലാസിൽ പഠിക്കുന്നു
ജോലിയുമായി ബന്ധപ്പെട്ട് രഞ്ജിത്ത് യുകെയിലാണ്. അഞ്ചു വർഷത്തിനു ശേഷം മാത്രമേ മടങ്ങൂ. അതുകൊണ്ടാണ് ഞാനും മോനും കൂടി അങ്ങോട്ടേക്ക് പോകാൻ തീരുമാനിച്ചത്. ഈ മാസം 24ന് വിമാനം കയറും. ഇനി ഒരു വർഷം അവിടെയാണ്. ടെലിവിഷനിൽ നിന്ന് ഒരു ചെറിയ ബ്രേക്ക് എടുക്കുന്നു. മോനെ അവിടുത്തെ സ്കൂളിൽ ചേർക്കാനാണ് തീരുമാനം. മുമ്പ്, വിവാഹം കഴിഞ്ഞ് രണ്ടര വർഷത്തോളം ഞാൻ ഒരു ബ്രേക്ക് എടുത്തിരുന്നു. അതിനു ശേഷം മടങ്ങി വന്നപ്പോഴും നല്ല അവസരങ്ങൾ കിട്ടി. ഇനിയും മടങ്ങി വരവിൽ നല്ല ചാൻസ് കിട്ടും എന്നാണ് പ്രതീക്ഷ.” താരം പറഞ്ഞു
Post Your Comments